എസ്.ഐ.ആർ;പുതിയ അപേക്ഷകൾ 9 ലക്ഷത്തിലേക്ക്; 1,09,164 അപേക്ഷകൾ പ്രവാസി വോട്ടർമാരുടേത്;തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചാൽ സമയം നീട്ടുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ

Spread the love

തിരുവനന്തപുരം:വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അപേക്ഷകൾ ഒമ്പത് ലക്ഷത്തിനടുത്തെത്തി. 8,93,125 അപേക്ഷകളാണ് ഇതുവരെ തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നിലെത്തിയത്.

video
play-sharp-fill

ഇതിൽ 1,09,164 അപേക്ഷകൾ പ്രവാസി വോട്ടർമാരുടേതാണ്. 4,87,817 അപേക്ഷകൾ എസ്.ഐ.ആർ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷമുള്ളതും ബാക്കിയുള്ളത് പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പുമാണ് തെരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ചത്.

അതേസമയം,നോട്ടിസ് ലഭിച്ചതിനെ തുടർന്ന് കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു ഖേൽക്കറും ഹിയറിങ്ങിന് ഹാജരായി. അദ്ദേഹം നിലവിൽ താമസിക്കുന്ന മണ്ഡലത്തിലുള്ള കവടിയാർ വില്ലേജ് ഓഫിസിലാണ് ഹാജരായി രേഖകൾ സമർപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവസാന എസ്.ഐ.ആർ നടന്ന 2002ലെ പട്ടികയിൽ ഇദ്ദേഹത്തിന്റെ പേര് ഉണ്ടായിരുന്നില്ല. ഈ സമയം ബംഗളൂരുവിലായതിനാലാണ് എസ്.ഐ.ആർ പട്ടികയിൽ പേരില്ലാതിരുന്നത്. ഈ സാഹചര്യത്തിലാണ് രേഖകൾ ഹാജരാക്കാനായി എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

നോട്ടിസ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നേരിട്ട് എത്തിയത്. നടപടിക്രമങ്ങൾ നേരിട്ട് കണ്ട് മനസിലാക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.