ആനയെ വിരട്ടലും പാമ്പു പിടിത്തവുമൊക്കെ ഇനി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ചുമതല ; പ്രത്യേക പരിശീലനം നൽകുന്നു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആനയെ വിരട്ടി ഓടിക്കലും പാമ്പു പിടിത്തവും വനംവകുപ്പിന്റെ പരിശീലന സിലബസിൽ ഉൾപ്പെടുത്തി. ഇത്തരം കാര്യങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഉളള പരിമിതികൾ മറികടക്കുകയാണ് ലക്ഷ്യം.
ഡെപ്യൂട്ടി റേഞ്ച് ഓഫിസർമാർ വരെയുള്ളവരെയാണു പരിശീലിപ്പിക്കുക. നിലവിൽ പാമ്പു പിടിത്തത്തിനും ആനയെ ഓടിക്കുന്നതിനും ഔദ്യോഗികമായൊരു പരിശീലനം വനംവകുപ്പിൽ ഇതുവരെ ഇല്ലന്നതും ശ്രദ്ധേയം. അരിപ്പ ഫോറസ്റ്റ് കേന്ദ്രത്തിൽ മറ്റു പരിശീലനങ്ങൾക്കു വരുന്നവരിൽ താൽപര്യമുള്ളവരെ മാത്രമാണ് ഇതുവരെ പാമ്പു പിടിത്തം പഠിപ്പിച്ചിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാവാ സുരേഷാണു പരിശീലനം നൽകിയിരുന്നത്. വനംവകുപ്പിന്റെ 25 ഡിവിഷനുകളിൽ നിലമ്പൂർ സൗത്ത്, നെന്മാറ, റാന്നി എന്നിവിടങ്ങളിൽ മാത്രമേ നിലവിൽ പരിശീലനം ലഭിച്ചവരുള്ളൂ. പാമ്ബു പിടിക്കേണ്ട ആവശ്യം വന്നാൽ വാവാ സുരേഷിനെ വിളിച്ചുവരുത്തുകയാണ് ഇപ്പോൾ ചെയ്യുന്നത്. കാട്ടാനകൾ നാട്ടിലിറങ്ങുന്നതു വ്യാപകമായതോടെയാണ് ആനയെ ഓടിക്കലും പരിശീലനത്തിൽപ്പെടുത്തുന്നത്.