എട്ടുവര്‍ഷം മുൻപ് അച്ഛനും ഇപ്പോള്‍ അമ്മയും ബസ് കയറിയിറങ്ങി മരിച്ചു; വീട്ടില്‍ ഒറ്റപ്പെട്ടതോടെ യുവാവ് ജീവനൊടുക്കി

Spread the love

ശാസ്താംകോട്ട; എട്ടുവർഷം മുൻപ് അച്ഛനും ഇപ്പോള്‍ അമ്മയും ബസ് കയറിയിറങ്ങി മരിച്ചു. ഒറ്റപ്പെട്ടതോടെ മനംനൊന്ത്, അവിവാഹിതനായ യുവാവ് ജീവനൊടുക്കി.

video
play-sharp-fill

നിർമാണ തൊഴിലാളിയായ മൈനാഗപ്പള്ളി കോവൂർ കാവിന്റെ മേലേതി‍ല്‍ 45 കാരനായ കലേഷ് കുമാറിനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.

തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന അമ്മ ശാന്തമ്മ 11ന് ഉച്ചയ്ക്കാണ് തോപ്പില്‍ മുക്കില്‍ കെഎസ്‌ആർടിസി ബസ് തട്ടി മരിച്ചത്. ചവറയില്‍ പോകാൻ ബസ് നിർത്തിയിരിക്കുന്നത് കണ്ട് ബസിനു മുന്നിലൂടെ വേഗത്തില്‍ ഓടിയെത്താൻ ശ്രമിച്ചു. എന്നാല്‍ ഇത് ശ്രദ്ധിക്കാതിരുന്ന ഡ്രൈവർ ബസ് മുന്നോട്ട് എടുത്തതോടെ ശാന്തമ്മയെ തട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡില്‍ വീണതോടെ കാലിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങി. വീട്ടില്‍ സ്ഥല പരിമിതിയുള്ളതിനാല്‍ സമീപത്തുള്ള സഹോദരിയുടെ വീട്ടിലാണ് ശാന്തമ്മയെ സംസ്കരിച്ചത്.