
തിരുവനന്തപുരം: ഹോമിയോപ്പതി ഡിപ്പാര്‍ട്ട്മെന്റില്‍ നഴ്സ് റിക്രൂട്ട്മെന്റിന് കേരള പി.എസ്.സി വിജ്ഞാപനം പുറത്തിറക്കി. ജില്ല അടിസ്ഥാനത്തില്‍ പ്രതീക്ഷിത ഒഴിവുകളാണ് വന്നിട്ടുള്ളത്.
താല്പര്യമുള്ളവര് ഒഫീഷ്യല്‍ വെബ്സൈറ്റ് മുഖേന ഫെബ്രുവരി 4ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹോമിയോപ്പതി ഡിപ്പാര്‍ട്ട്മെന്റില്‍ നഴ്സ് ഗ്രേഡ് II. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.
തിരുവനന്തപുരത്ത് 1 ഒഴിവും, മറ്റ് ജില്ലകളില്‍ പ്രതീക്ഷിത ഒഴിവുകളുമാണ് വന്നിട്ടുള്ളത്.
Department : Homoeopathy
Name of post : Nurse Grade II
CATEGORY NO: 772/2025
Last Date of Application 04.02.2026
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 27,900 രൂപമുതല്‍ 63,700 രൂപവരെ ശമ്പളമായി ലഭിക്കും.
പ്രായപരിധി
18നും 36നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1989നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം.
ഒബിസി, എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും. പ്രായപരിധി 50 വയസില്‍ കവിയാന്‍ പാടില്ല.
യോഗ്യത
പത്താം ക്ലാസ് വിജയിച്ചിരിക്കണം. അല്ലെങ്കില്‍ തത്തുല്യം.
കേരള സര്‍ക്കാര്‍ നടത്തുന്ന ജനറല്‍ നഴ്സിങ് ആന്റ് മിഡ് വൈഫറി കോഴ്സ് (ജിഎന്‍എം0 വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം ലഭിച്ചിട്ടുള്ള പാസ് സര്‍ട്ടിഫിക്കറ്റോ, സര്‍ക്കാര്‍ അംഗീകരിച്ച തത്തുല്യമായ യോഗ്യതയോ ഉണ്ടായിരിക്കണം.
മേല്‍പ്പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ പ്രൊബേഷന്‍ കാലയളവില്‍ ഹോമിയോപ്പതി വകുപ്പിന്റെ കീഴിലുള്ള ഏതെങ്കിലും ആശുപത്രിയിലെ ഫാര്‍മസിയില്‍ നിന്നും മൂന്ന് മാസത്തെ ട്രെയിനിങ് നേടിയിരിക്കണം.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/



