
തിരുവനന്തപുരം: ഭരിക്കുന്ന പാർട്ടിക്ക് പണം സമ്ബാദിക്കാനുള്ള കറവ പശുവല്ല കോർപറേഷനെന്ന് മേയർ വിവി.രാജേഷ്. അഴിമതി ചെയ്യാൻ ഒരാളെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജീവനക്കാർ രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ചു വരെ ഓഫീസിലുണ്ടാകണം. എന്നും രാജേഷ് പറഞ്ഞു
അനാവശ്യമായി ഫയലുകള്‍ പിടിച്ചുവയ്ക്കരുത്. കൊടി കെട്ടുകയോ, പാർട്ടി പ്രവർത്തനങ്ങളും ചെയ്യാം. പക്ഷേ ജോലി സമയത്ത് പാടില്ല.ജനങ്ങളോട് സൗഹർദപരമായി പെരുമാറണം. രാഷ്ട്രീയപാർട്ടികളുടെ ഫ്ലക്സ് പരിപാടി കഴിഞ്ഞാല്‍ നിർബന്ധമായി മാറ്റണമെന്നും മേയർ നിർദേശം നല്കി.


