
ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ഭീകരാക്രമണത്തിന് സാധ്യത എന്നും മുന്നറിയിപ്പിനെ തുടർന്ന് രാജ്യത്ത് അതീവ ജാഗ്രത നിർദേശം.
ഖാലിസ്ഥാൻ അനുകൂല സംഘടനകളും ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരവാദ ഗ്രൂപ്പുകളും ആക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യ വിവരം ലഭിച്ചു. ഡല്‍ഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ഈ ഗ്രൂപ്പുകള്‍ ശക്തമാണെന്നാണ് വിലയിരുത്തല്‍.
ജനത്തിരക്കേറിയ സ്ഥലങ്ങളിലും തന്ത്രപ്രധാന മേഖലകളിലും കർശന സുരക്ഷയൊരുക്കാനും നിരീക്ഷണം ശക്തമാക്കാനും സുരക്ഷാ ഏജൻസികള്‍ക്ക് സർക്കാർ നിർദ്ദേശം നല്‍കി. അതേസമയം രാജ്യതലസ്ഥാനത്ത് റിപ്പബ്ലിക് ദിന ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


