
വഞ്ചിപ്പുര: വഞ്ചിപ്പുര ബീച്ചിൽ സ്കൂൾ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.
ഇന്നലെ രാവിലെ സ്കൂളിലേക്ക് പുറപ്പെട്ട വിദ്യാർഥി സ്കൂളില്‍ എത്തിയിരുന്നില്ല. കാണാതായതിനെ തുടർന്ന് രക്ഷിതാക്കള്‍ കയ്പമംഗലം പോലീസില്‍ അറിയിക്കാനായി സ്റ്റേഷനില്‍ എത്തിയ സമയത്താണ് കുട്ടിയുടെ മരണവിവരം അറിഞ്ഞത്.
ചെന്ത്രാപ്പിന്നി ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി കൈപ്പമംഗലം കിഴക്ക് കുറ്റിക്കാട്ട് ക്ഷേത്രത്തിനടുത്ത് തട്ടാർക്കുഴി വീട്ടിൽ അമീർ അലി (17) ആണ് മരിച്ചത്. തട്ടാർകുഴി വീട്ടില്‍ സുബീറിന്റെ മകനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കയ്പമംഗലം വഞ്ചിപ്പുര ബീച്ചിനടുത്താണ് കുട്ടിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. കയ്പമംഗലം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.



