
തിരുവനന്തപുരം: കുടുംബശ്രീ സംസ്ഥാന മിഷനില്‍ ഒഴിവുള്ള സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (മൈക്രോ ഫിനാൻസ്) തസ്തികയില്‍ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അകെ ഒരു ഒഴിവാണ് ഉള്ളത്. നിയമനം ലഭിക്കുന്നവർക്ക് 60,000 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷകള്‍ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 5 വൈകിട്ട് 5 വരെ.
അംഗീകൃത സർവകലാശാലയില്‍ നിന്നുള്ള എം.ബി.എ അല്ലെങ്കില്‍ എം.എസ്.ഡബ്ല്യു അല്ലെങ്കില്‍ റൂറല്‍ ഡെവലപ്മെന്റില്‍ ബിരുദാനന്തര ബിരുദം/ പി.ജി.ഡി.എം/ പി.ജി.ഡി.ആർ.എം./ റൂറല്‍ മാനേജ്മെന്റ് പ്രത്യേക വിഷയമായുള്ള എം.കോം എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 30.11.2025ന് 45 വയസ് കവിയരുത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൈക്രോ ഫിനാൻസ് മേഖലയില്‍ ഏഴ് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.
കുടുംബശ്രീ മിഷനിലെ മൈക്രോ ഫിനാന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക, നൂതനാശയങ്ങള്‍ വികസിപ്പിക്കുക, പദ്ധതി ആസുത്രണം, പോളിസിതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്നതാണ് പ്രധാന ജോലി. ഉദ്യോഗാര്‍ത്ഥികളുടെ ബയോഡാറ്റ സ്ക്രീനിംഗ് നടത്തി യോഗ്യതയും, പ്രവൃത്തിപരിചയവും പരിഗണിച്ച് യോഗ്യരായവരെ അഭിമുഖത്തിനു വിളിക്കും.
ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം കൂടുതലാണെങ്കില്‍ എഴുത്തുപരീക്ഷയും, ഇന്‍ററര്‍വ്യൂവും നടത്തിയാകും അന്തിമ ലിസ്റ്റ് തയാറാക്കുക.
അപേക്ഷകള്‍ www.cmd.kerala.gov.in ലൂടെ ഓണ്‍ലൈനായി സമർപ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം സന്ദർശിക്കുക. https://www.kudumbashree.org/storage//files/kntlb_vacancy-notification-spm-mf.pdf



