സ്ഫോടക വസ്തു വിഴുങ്ങിയതിനെ തുടർന്ന് മാരകമായി പരിക്കേറ്റ ആനക്കുട്ടി ചത്തു: ഒഡീഷയിലെ അങ്കുള്‍ ജില്ലയിലാണ് ദാരുണമായ സംഭവം.

Spread the love

കട്ടക്: സ്ഫോടക വസ്തു വിഴുങ്ങിയതിനെ തുടർന്ന് മാരകമായി പരിക്കേറ്റ ആനക്കുട്ടി ചത്തു. ഒഡീഷയിലെ അങ്കുള്‍ ജില്ലയിലാണ് ദാരുണമായ സംഭവം.
അഞ്ച് വയസുള്ള ഒരു ആനക്കുട്ടിയാണ് ചത്തത്. സ്ഫോടനത്തെ തുടർന്ന് വായും ആന്തരാവയവങ്ങളും ചിതറിയ നിലയിലായിരുന്നു.

video
play-sharp-fill

ജില്ലയിലെ ബന്തല വനമേഖലയിലെ വനപ്രദേശത്ത് കൂട്ടത്തിനൊപ്പം മേയുമ്ബോഴാണ് അറിയാതെ സ്ഫോടക വസ്‌തു വായിലായത്. പൊട്ടിത്തെറിച്ചതോടെ വായില്‍ ഗുരുതരമായ പരിക്കേറ്റതിന് പിന്നാലെ ആനക്കുട്ടി കൂട്ടം തെറ്റുകയും ചെയ്തു.

വനമേഖലയില്‍ വീണുകിടന്ന ആനയെ നാട്ടുകാരാണ് കണ്ടത്.
വിവരമറിയിച്ചതിനെ തുടർന്ന് ജനുവരി 15ന് വനംവകുപ്പും വെറ്ററിനറി ഡോക്ടർമാരുടെ സംഘവും സ്ഥലത്തെത്തി ചികിത്സ നല്‍കി. എങ്കിലും രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ അടുത്ത് സത്യമംഗലം ടൈഗർ റിസർവിനകത്തും സമാനമായ സംഭവമുണ്ടായി. ഒഡിഷയിലെ മയൂർഗഞ്ചിലും കഴിഞ്ഞ മാസം ഭക്ഷണത്തിനകത്ത് ഒളിപ്പിച്ച ബോംബ് വിഴുങ്ങിയ കൊമ്ബനാന ചത്തിരുന്നു. കേരളത്തില്‍ കാട്ടാന സ്ഫോടക വസ്തു കടിച്ച്‌ ചത്തത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.