ബംഗാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് പോകുന്നു: കേരളത്തിൽ ഹോട്ടൽ വ്യവസായം നടത്തിപ്പ് പ്രതിസന്ധിയിൽ.

Spread the love

ആലപ്പുഴ: സാധനങ്ങളുടെ വിലക്കയറ്റവും തൊഴിലാളിക്ഷാമവും ഹോട്ടല്‍ മേഖലയുടെ പ്രവർത്തനം പ്രതിസന്ധിയിലാക്കുന്നതായി ഉടമകള്‍.
വെളിച്ചെണ്ണ, അരി, ചിക്കൻ, മുട്ട എന്നിവയ്ക്കടക്കം ഉണ്ടായ വിലവർദ്ധനവാണ് മേഖലയെ തളർത്തുന്നത്.

video
play-sharp-fill

വെളിച്ചെണ്ണ, ചിക്കൻ, അരി, പരിപ്പ് എന്നിവയ്‌ക്കെല്ലാം വിലകൂടി. ഗുണനിലവാരമുള്ള സാധനങ്ങള്‍ ഉപയോഗിച്ചെങ്കില്‍ മാത്രമേ ഹോട്ടലുകളില്‍ കച്ചവടം ലഭിക്കുകയുള്ളൂ. ഒരു ലിറ്റർ വെളിച്ചെണ്ണ വാങ്ങുമ്പോള്‍ ബ്രാൻഡ് അനുസരിച്ച്‌ 380മുതല്‍ 500 രൂപവരെ വില നല്‍കണം. മട്ട അരിക്ക് 50-60 രൂപയാണ് കിലോയ്ക്ക് വില. കോഴിയിറച്ചിക്ക് കിലോയ്ക്ക് 175 രൂപയും വിലയുണ്ട്.

മേഖലയില്‍ വലിയ മത്സരമുള്ളതിനാല്‍ ഭക്ഷണത്തിന് വിലകൂട്ടുന്ന കാര്യം ചിന്തിക്കാനാവില്ലെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളില്‍ നിന്നും ബംഗാളില്‍ നിന്നുള്ളവരുമാണ് ഇവിടെ ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്യുന്നവരിലേറെയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊഴിലാളിക്ഷാമം രൂക്ഷം
1. അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണ് ഹോട്ടല്‍ മേഖല ഇപ്പോള്‍ മുന്നോട്ടുനീങ്ങുന്നത്
2. അസാമിലും ബംഗാളിലും തിരഞ്ഞെടുപ്പ് അടുത്തതോടെ തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങി
3. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായും ഇവരില്‍ പലരും നാട്ടിലേക്ക് പോയി

4. ഭക്ഷണം പാകം ചെയ്യാനും വിളമ്പാനും ക്ളീനിംഗ് ജോലികള്‍ക്കും തൊഴിലാളികളെ കിട്ടാനില്ലാത്ത സ്ഥിതിയാണ്
തൊഴിലാളികള്‍ക്ക് ദിവസക്കൂലി
₹500- 1500

വിലവർദ്ധനയും തൊഴിലാളിക്ഷാമവും മൂലം ഹോട്ടല്‍ മേഖല വലിയ പ്രതിസന്ധിയിലാണ്. നിവേദനങ്ങള്‍ നല്‍കി മനസ് മടുത്ത അവസ്ഥയിലാണ് വ്യാപാരികള്‍