യൂണിഫോം ചോദിച്ചപ്പോൾ നല്‍കിയില്ല; വയനാട്ടില്‍ പതിനാലുകാരിക്ക് നേരെ അയല്‍വാസിയുടെ ആസിഡ് ആക്രമണം

Spread the love

വയനാട്: വയനാട് പുല്‍പ്പള്ളിയില്‍ 14 വയസ്സുകാരിയായ സ്കൂള്‍ വിദ്യാർഥിനിക്കു നേരെ  ആസിഡ് ആക്രമണം. സംഭവത്തില്‍ അയല്‍വാസിയായ വേട്ടറമ്മല്‍ രാജു ജോസിനെ (55) പുല്‍പ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ മുഖത്തിന് സാരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

video
play-sharp-fill

വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം . വേലിയമ്പം ദേവി വിലാസം ഹൈസ്കൂള്‍ വിദ്യാർഥിനിയും മരകാവ് സ്വദേശിയുമായ മഹാലക്ഷ്മിയാണ് ആക്രമണത്തിന് ഇരയായത്. സ്കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയ പെണ്‍കുട്ടിക്ക് നേരെ അയല്‍വാസിയായ രാജു ആസിഡ് ഒഴിക്കുകയായിരുന്നു. കുട്ടിയുടെ കാഴ്ചയ്ക്ക് തകരാർ സംഭവിച്ചതായി ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

സ്റ്റുഡന്റ് പൊലീസ് കേഡറ്റായ (SPC) പെണ്‍കുട്ടിയോട് യൂണിഫോം ആവശ്യപ്പെട്ടിട്ട് നല്‍കാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. എങ്കിലും സംഭവത്തിന് പിന്നില്‍ മറ്റ് ഗൂഢലക്ഷ്യങ്ങളുണ്ടോ എന്ന കാര്യത്തില്‍ പുല്‍പ്പള്ളി പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ പരിക്കുകള്‍ ഗുരുതരമായതിനാല്‍ ഉടൻ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.