
കട്ടപ്പന: പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന പരാതിയില്‍ പ്ലസ് ടു വിദ്യാർഥിയെ വണ്ടൻമേട് പൊലീസ് അറസ്റ്റ് ചെയ്തു.
പത്താം ക്ലാസുകാരിയായ പെണ്‍കുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന വിവരം ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പുറത്തുവന്നത്. പ്രതിയായ പ്ലസ് ടു വിദ്യാർഥിയെ കോടതി നിർദേശപ്രകാരം കാക്കനാട് ബോർസ്റ്റല്‍ സ്കൂളിലേക്ക് മാറ്റി.
സംഭവം ഇങ്ങനെ
കഴിഞ്ഞ കുറച്ചുദിവസങ്ങളായി പെണ്‍കുട്ടി കടുത്ത ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് വീട്ടുകാർ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നടത്തിയ വൈദ്യപരിശോധനയിലാണ് പെണ്‍കുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞയുടൻ ആശുപത്രി അധികൃതർ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയും വണ്ടൻമേട് പോലീസും നടപടികള്‍ സ്വീകരിച്ചു.
നിർണായക മൊഴി

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് പെണ്‍കുട്ടിക്ക് നല്‍കിയ കൗണ്‍സിലിംഗിലാണ് പ്ലസ് ടു വിദ്യാർഥി തന്നെ നിർബന്ധപൂർവം പീഡിപ്പിച്ച വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഈ മൊഴി രേഖപ്പെടുത്തിയ വണ്ടൻമേട് പൊലീസ് പ്രതിയെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു.
പ്രതിക്കും പ്രായപൂർത്തിയാകാത്തതിനാല്‍ ജുവനൈല്‍ നീതി നിയമപ്രകാരമുള്ള നടപടികളാണ് സ്വീകരിച്ചത്. പ്രതിയെ കൊച്ചി കാക്കനാട് ബോർസ്റ്റല്‍ സ്കൂളിലേക്ക് അയക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. സംഭവത്തില്‍ വണ്ടൻമേട് പൊലീസ് വിശദമായ തുടരന്വേഷണം നടത്തിവരികയാണ്.



