ബിഗ് ബോസ് സീസൺ 8 ഉടൻ: മാർച്ചിലോ ഏപ്രിൽ മാസത്തിലോ തുടങ്ങിയേക്കും: അണിയറ പ്രവർത്തനങ്ങൾ സജീവം

Spread the love

കൊച്ചി: ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. രാജ്യത്തെ വിവിധ ഭാഷകളില്‍ സംപ്രേഷണം ചെയ്യുന്ന ഷോയുടെ ഏഴാം സീസണ്‍ ആയിരുന്നു മലയാളത്തില്‍ കഴിഞ്ഞത്.

video
play-sharp-fill

ഇതിന് പിന്നാലെ പുതിയ സീസണ്‍ 8 എപ്പോള്‍ തുടങ്ങുമെന്ന ചർച്ചകള്‍ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ നടക്കുന്നുണ്ട്. ഈ സീസണ്‍ നേരത്തെ ഉണ്ടാകുമെന്നാണ് ചർച്ചകളില്‍ ഏറെയും പറയുന്നത്. ഇപ്പോഴിതാ സീസണ്‍ 8നെ കുറിച്ച്‌ വൈറലായ പിആർ വിനു പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടുകയാണ്.

“ബിഗ് ബോസ് മാർച്ചിലോ, ഏപ്രിലിലോ ഉണ്ടാകുമെന്ന് ഞാൻ കേട്ടു. ലാലേട്ടന്റെ ഡേറ്റും ബാക്കി കാര്യങ്ങളും ഒക്കെയായി വരണം. കഴിഞ്ഞ സീസണ്‍ ഏറെ വൈകിയാണ് വന്നത്. ഇത്തവണ അത് നേരത്തെ ആകാൻ ചാൻസ് ഉണ്ട്. മുൻ സീസണിലെ ശ്രദ്ധനേടിയ മത്സരാർത്ഥികളെ വച്ചുള്ള ബിഗ് ബോസ് അള്‍ട്ടിമേറ്റ് ഈ വർഷം ഉണ്ടാകുമെന്നും റൂമറുകളുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതെത്രത്തോളം ശരിയാണെന്ന് അറിയില്ല. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ കാണുന്ന ടിവി ഷോയാണ് ബിഗ് ബോസ്. ജനങ്ങളെ എന്റർടെയ്ൻ ചെയ്യിക്കുക എന്നതാണ് ഒരു ചാനലിന്റെ ഏറ്റവും വലിയ കടമ. ബിഗ് ബോസ് ഏറ്റവും കൂടുതല്‍ ആള്‍ക്കാർ കാണുന്നു. അത് കാണുന്നതാണ് ചിലർക്ക് കണ്‍ഫെർട്ടും റിലീഫുമൊക്കെ. ഒരു വർഷത്തിന്റെ മൂന്നില്‍ ഒന്ന് ഷോയ്ക്ക് വേണ്ടി നല്‍കുന്നവരാണ്”, എന്നാണ് വിനു ഒരു ഓണ്‍ലൈൻ മാധ്യമത്തോട് പറഞ്ഞത്.

എന്നാല്‍ ബിഗ് ബോസ് എന്ന് വരുമെന്ന കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങള്‍ ഒന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല.
മൂന്ന് മാസം നീണ്ടു നിന്ന ബിഗ് ബോസ് സീസണ്‍ 7 നവംബറില്‍ ആയിരുന്നു അവസാനിച്ചത്. ആർട്ടിസ്റ്റായ അനുമോള്‍ ആയിരുന്നു വിജയി. ഗ്രാന്റ് ഫിനാലെ വേദിയില്‍ വച്ച്‌ സീസണ്‍ 8 ഉണ്ടാകുമെന്ന് അവതാരകനായി മോഹൻലാല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. “ഏഴിന്റെ പണി കഴിഞ്ഞു. അടുത്തത് എട്ടിന്റെ പണിയുമായി നമുക്ക് വീണ്ടും കാണാം”, എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകള്‍.

സീസണില്‍ തിളങ്ങി നിന്ന സ്പൈ കുട്ടൻ എന്ന റോബോട്ടും മോഹൻലാലും തമ്മില്‍ നടന്ന രസകമായ സംഭാഷണവും അന്ന് ശ്രദ്ധനേടിയിരുന്നു. സീസണ്‍ 8ല്‍ താൻ മത്സരാർത്ഥിയായി വന്നോട്ടെ എന്ന് സ്പൈ കുട്ടൻ ചോദിച്ചെന്നായിരുന്നു മോഹൻലാല്‍ രസകരമായി പറ‍ഞ്ഞത്. “ആഹാ.. ആദ്യ മത്സരാർത്ഥി സെറ്റായല്ലോ”, എന്ന് അന്ന് പ്രേക്ഷകർ കമന്റ് ചെയ്യുകയും ചെയ്തിരുന്നു.