
കണ്ണൂർ: ഇരിട്ടി പഴയ ബസ്റ്റാൻഡിലെ ഹോട്ടലിൽ നിന്ന് പലഹാരത്തിൽ സ്റ്റാപ്ലർ പിൻ കണ്ടെത്തി.
ആശുപത്രി ജീവനക്കാരി ഫോണ്‍ വഴി ഓർഡർ ചെയ്ത എട്ട് അരിക്കടുക്കയില്‍ ഒന്നിലാണ് തറഞ്ഞു നില്‍ക്കുന്ന സ്റ്റാപ്ളർ പിൻ കണ്ടെത്തിയത്. ഇതിൻ്റെ ഒരു കഷ്ണം കഴിക്കാനായി മുറിച്ചു മാറ്റിയപ്പോഴാണ് പിൻ കണ്ടത്.
ഈ കാര്യം വിളിച്ചു ചോദിച്ചപ്പോള്‍ ഹോട്ടല്‍ നടത്തിപ്പുകാർ ഒരു പിൻ മാത്രമല്ലേ കിട്ടിയുള്ളുവെന്ന് പറഞ്ഞു നിസാരവല്‍ക്കരിച്ച് കൊണ്ട് പരിഹസിച്ചതായി ഉപഭോക്തവായ യുവതി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതു ശ്രദ്ധിക്കാതെ കഴിച്ചിരുന്നുവെങ്കില്‍ തൊണ്ടയില്‍ കുടുങ്ങി അപകടം സംഭവിക്കുമായിരുന്നുവെന്ന് ഉപഭോക്താവ് പറയുന്നു. സ്ഥിരമായി പലഹാരം വാങ്ങുന്നവർക്കാണ് ഹോട്ടല്‍ നടത്തിപ്പുകാരില്‍ നിന്നും ഈ ദുരനുഭവം നേരിട്ടത്.



