നെയ്യാറ്റിൻകരയില്‍ കുളത്തിലിറങ്ങിയ ഏഴാം ക്ലാസുകാരൻ മുങ്ങിമരിച്ചു

Spread the love

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ കുളത്തിലിറങ്ങിയ ആണ്‍കുട്ടി മുങ്ങിമരിച്ചു. മലയിൻകാവ് സ്വദേശികളായ ഷാജി- ഷമീന ദമ്പതികളുടെ മകൻ നിയാസാണ് മരിച്ചത്.

video
play-sharp-fill

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഉണ്ടൻകോട് ഹയർസെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് നിയാസ്.

കൂട്ടുകാരോടൊപ്പം വീടിനുസമീപത്തെ കുളത്തിലെത്തിയതായിരുന്നു നിയാസ്. കുളത്തിലിറങ്ങിയതോടെ മുങ്ങിപ്പോകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂട്ടുകാരുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.