തൻ്റെ അറിവോടെ അല്ല ശബരിമലയിലെ വാജി വാഹനം കൈമാറിയതെന്ന് ദേവസ്വം ബോർഡ് മുൻ അംഗം കെ. രാഘവൻ: ഉത്തരവാദിത്തം പ്രയാർ ഗോപാലകൃഷ്ണനും അജയ് തറയിലിനും ആണെന്നും കെ രാഘവൻ പറഞ്ഞു.

Spread the love

പത്തനംതിട്ട: തൻ്റെ അറിവോടെ അല്ല വാജി വാഹനം കൈമാറിയതെന്ന് ദേവസ്വം ബോർഡ് മുൻ അംഗം കെ. രാഘവൻ. വാജി വാഹനം കൈമാറുന്നതുമായി ബന്ധപ്പെട്ട്

video
play-sharp-fill

ഒരു കാര്യവും താൻ പങ്കെടുത്ത ബോർഡ് യോഗങ്ങളില്‍ വന്നിട്ടില്ലെന്നും ഉത്തരവാദിത്തം പ്രയാർ ഗോപാലകൃഷ്ണനും അജയ് തറയിലിനും ആണെന്നും കെ

രാഘവൻ പറഞ്ഞു.
കോണ്‍ഗ്രസ് അംഗങ്ങളായിരുന്നു ബോർഡില്‍ ഭൂരിപക്ഷം, താൻ പ്രതിപക്ഷ അംഗം മാത്രമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൻ്റെ അസാന്നിദ്ധ്യത്തില്‍ പല തീരുമാനങ്ങളും എടുത്തു, അതിനെതിരെ ഹൈക്കോടതിയില്‍ പോയിരുന്നു. ദേവസ്വം ബോർഡ് മെംബറാകുന്നതിന് മുൻപാണ്

കൊടിമരം മാറ്റാനുള്ള തീരുമാനം എടുത്തത്. നെയ്യഭിഷേക അഴിമതിക്കെതിരെയും അന്നു പ്രതികരിച്ചിരുന്നുവെന്നും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ.രാഘവൻ പറഞ്ഞു.