
മലപ്പുറം: നിലമ്പൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിനു മുന്നിൽ വനാവകാശ ഭൂമി കൈമാറ്റത്തിലെ അനാസ്ഥയ്ക്കെതിരെ യുവാക്കളുടെ ആത്മഹത്യാ ഭീഷണി. മുണ്ടക്കടവ് ഉന്നതിയിലെ ബാബുരാജും വിനീതും ഓഫീസിന് സമീപത്തെ മരത്തില്‍ കയറിയാണ് പ്രതിഷേധം ആരംഭിച്ചത്.
പുലിമുണ്ട, മുണ്ടക്കടവ് പ്രദേശങ്ങളിലെ 53 കുടുംബങ്ങള്‍ക്കാണ് നിയമപ്രകാരം ഭൂമി അനുവദിച്ചിരുന്നത്. എന്നാല്‍ ഇവരില്‍ 18 കുടുംബങ്ങള്‍ക്ക് മാത്രമാണ് ഡിഎഫ്ഒ ഒപ്പുവെച്ചതായി പ്രദേശവാസികള്‍ ആരോപിക്കുന്നു. കോടതിയുടെയും ജില്ലാ കളക്ടറുടെയും അനുമതിയോടെയാണ് ഭൂമി പത്രികകള്‍ തയ്യാറാക്കിയതെന്ന് ജനപ്രതിനിധികള്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ പലതവണ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടും ബാക്കി കുടുംബങ്ങളുടെ രേഖകളില്‍ ഒപ്പുവെക്കാന്‍ ഡിഎഫ്ഒ തയ്യാറായില്ലെന്നാണ് ആരോപണം.
പോലീസും രക്ഷപ്രവർത്തകരും സ്ഥലത്തെത്തി. ഡിഎഫ്ഒയുമായി ചര്‍ച്ചയ്ക്കുള്ള ശ്രമങ്ങള്‍ ഫലം കണ്ടില്ലെന്നതിനാലാണ് ബാബുരാജും വിനീതും മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


