
ഡൽഹി: ലോകത്ത് ആദ്യമായി ആമസോണ്‍ മഴക്കാടുകളില്‍ ഒരു കൂട്ടം ആദിമ മനുഷ്യരെ കണ്ടെത്തി. നഗ്നരായി പ്രകൃതിദത്ത ആയുധങ്ങള്‍ (മരം, കല്ല്, മറ്റ്
ലോഹങ്ങള്‍) വഹിച്ചുകൊണ്ട് നില്ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ആമസോണ്‍ മഴക്കാടുകളില്‍ ഇത്രയും സമ്പർക്കമില്ലാത്ത ഒരു ഗോത്രത്തെ മുമ്പ് കണ്ടിട്ടില്ലെന്നാണ് സൂചന.
ഡ്രോണ്‍ കണ്ടതിനുശേഷം, അവർ ആയുധങ്ങള്‍ താഴ്ത്തി. ആമസോണ്‍ മഴക്കാടുകളിലെ ആഴങ്ങളില്‍ ഒളിച്ചിരിക്കുന്ന പുറം ലോകവുമായി സമ്പർക്കമില്ലാത്ത ഈ ഗോത്രത്തിന്റെ ഇതുവരെ കാണാത്ത ഹൈ-ഡെഫനിഷൻ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പെറുവിയൻ ആമസോണ്‍ മേഖലയിലെ മാഷ്കോ പിറോ ഗോത്രത്തില്‍ നിന്നുള്ളതാണ് ഇവരെന്നാണ് കരുതപ്പെടുന്നത്. നദീതീരത്ത് നടക്കുന്ന ഇവർ വില്ലും അമ്പും മറ്റ് ആയുധങ്ങളും പിടിച്ച് സന്ദർശകരെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നുണ്ട്. വള്ളങ്ങളില്‍ പഴങ്ങള്‍ , കരിമ്പ് എന്നിവ ഇവർക്കായി നല്‍കുന്നതും ദൃശ്യങ്ങളില്‍ കാണാം.



