
കോട്ടയം: ജലദോഷമോ മൂക്കടപ്പോ ഉണ്ടായാല്‍ ആദ്യം ചെയ്യുന്നത് ആവി പിടിക്കലാണ്. ആവി പിടിക്കുന്നത് അടഞ്ഞ മൂക്കിന് അല്‍പം ആശ്വാസം കിട്ടാനും കഫക്കെട്ട് കുറയാനും സഹായിക്കുന്നു.
എന്നാല്‍ പലരും ചെയ്യുന്ന അബദ്ധമാണ് ചൂടു വെള്ളത്തില്‍ ബാം ചേർത്ത് ആവി പിടിക്കുന്നത്. ഇത് പെട്ടെന്ന് ആശ്വാസം നല്‍കുമെന്ന് കരുതിയാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ ബാമിലെ രാസവസ്തുക്കള്‍ കഫത്തെ അലിയിക്കുന്നതിന് പകരം ശ്വാസകോശത്തിന് ദോഷം ചെയ്തേക്കാമെന്ന് വിദഗ്ധർ പറയുന്നത്.
അതിനുപകരം തുളസിയില, യൂക്കാലിപ്‌റ്റസ്, പനിക്കൂർക്കയില തുടങ്ങിയ പ്രകൃതിദത്തമായ വസ്തുക്കള്‍ ചേർക്കുന്നത് നല്ലതാണ്. അഥവാ ചേർത്താലും വളരെ ചെറിയ അളവിലായിരിക്കണം. അതുപോലെ വെള്ളം തിളയ്ക്കുമ്പോള്‍ നേരിട്ട് ചേർക്കാതിരിക്കാനും ശ്രദ്ധിക്കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുളസിയില: കഫക്കെട്ടിനും ജലദോഷത്തിനും വളരെ നല്ലതാണ്.
യൂക്കാലിപ്‌റ്റസ്: ശ്വാസമെടുക്കാൻ എളുപ്പമാക്കുകയും മൂക്കടപ്പ് കുറയ്ക്കുകയും ചെയ്യും.
പനിക്കൂർക്കയില: ചുമയ്ക്കും കഫക്കെട്ടിനും ആശ്വാസം നല്‍കുന്നു.
ആവി പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പാത്രത്തില്‍ ആവി പിടിക്കുമ്പോള്‍ കോട്ടണ്‍ തുണിയോ ടവ്വലോ ഉപയോഗിച്ച് തലമൂടിയാല്‍ കൂടുതല്‍ ഫലപ്രദമായിരിക്കും.
ആവി കണ്ണിലേക്ക് നേരിട്ട് പതിക്കാത്ത രീതിയില്‍ അകലം പാലിക്കാനും ശ്രദ്ധിക്കുക.
15 മിനിറ്റില്‍ കൂടുതല്‍ ആവി പിടിക്കരുത്, ഇത് മൂക്കിലെ രോമകൂപങ്ങളെ നശിപ്പിക്കാൻ സാധ്യതയുണ്ട്.
വൈദ്യുതിയില്‍ പ്രവർത്തിക്കുന്ന വേപൊറൈസറുകള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധവേണം. സ്വിച്ച് ഓഫ് ചെയ്തശേഷം മാത്രമേ ഇതില്‍ വെള്ളം നിറയ്ക്കുകയും ഒഴിവാക്കുകയും ചെയ്യാവൂ.
ചൂടായിക്കഴിഞ്ഞാല്‍ ആവി വരുന്ന ഭാഗത്തേക്ക് മുഖം കൂടുതലായി അടുപ്പിക്കരുത്. ഉയർന്ന ചൂടുള്ള ആവിയായിരിക്കും അതിലൂടെ വരുന്നത്. ഒരിക്കല്‍ ഉപയോഗിച്ചുകഴിഞ്ഞാല്‍ വേപൊറൈസറിലെ വെള്ളം മാറ്റുകയും വേണം.



