
കൊച്ചി: വീടുകളില്‍ പ്രവർത്തിക്കുന്ന വ്യവസായങ്ങള്‍ക്ക് വൈദ്യുതി നിരക്കില്‍ ഇളവ് നല്‍കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി.
നാനോ ഗാർഹിക വ്യവസായങ്ങള്‍ക്കുള്ള വൈദ്യുതി നിരക്ക് കുറയ്ക്കുമെന്നാണ് വൈദ്യുതി മന്ത്രിയുടെ പ്രഖ്യാപനം.
നിലവില്‍ വ്യവസായ നിരക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇത്തരം യൂണിറ്റുകളെ ഗാർഹിക വൈദ്യുതി നിരക്ക് പരിധിയിലേക്ക് മാറ്റാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെറുകിട വ്യവസായ സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടിയാണിതെന്ന് മന്ത്രി വ്യക്തമാക്കി.
അങ്കമാലി അഡ്ലക്സ് കണ്വെൻഷൻ സെന്ററില്‍ നടന്ന ഇന്ത്യ ഇന്റർനാഷണല്‍ ഇൻഡസ്ട്രിയല്‍ എക്സ്പോ 2026 ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.



