ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസ്;സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി;കുറവിലങ്ങാട് മഠത്തിലെ പീഡനക്കേസിലാണ് സര്‍ക്കാര്‍ നീക്കം

Spread the love

തിരുവനന്തപുരം: ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ പീഡന കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ഉത്തരവ്.

video
play-sharp-fill

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വ. ബിജി ഹരീന്ദ്രനാഥിനെ നിയമിക്കാനാണ് ഉത്തരവ്. മുഖ്യമന്ത്രി പിണറയി വിജയനാണ് ഉത്തരവിട്ടത്.

വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. കുറവിലങ്ങാട് മഠത്തിലെ പീഡനക്കേസിലാണ് സര്‍ക്കാര്‍ നീക്കം. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനായി അതിജീവിത മുഖ്യമന്ത്രിയെ കണ്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്നാണ് കേസ്