
തിരുവനന്തപുരം: കേരള കോണ്‍ഗ്രസിനെ യുഡിഎഫ് ചവിട്ടി പുറത്താക്കിയെന്നും സംരക്ഷിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെന്നും കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.
ഇറക്കിവിട്ട സ്ഥലത്തേയ്ക്ക് എങ്ങനെ പോകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ ചോദിച്ചു.
‘യുഡിഎഫ് പ്രവേശനം തുറക്കാത്ത അദ്ധ്യായമാണ്. യുഡിഎഫ് നേതാക്കളുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. നിയമസഭ തിരഞ്ഞെടുപ്പില്‍ 13 സീറ്റ് ആവശ്യപ്പെടും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ അഞ്ച് വർഷക്കാലം കേരള കോണ്‍ഗ്രസിന് നിരവധി കാര്യങ്ങള്‍ ചെയ്യാൻ സാധിച്ചു. നിരവധി ജനകീയ കാര്യങ്ങള്‍ ചെയ്തു. ബഫർ സോണ്‍ വിഷയത്തില്‍ ഇടപെട്ടത് കേരള കോണ്‍ഗ്രസാണ്.
വന്യമൃഗ ശല്യത്തില്‍ പരിഹാരം വേണമെന്നും ആവശ്യപ്പെട്ടു. ഭിന്നശേഷി അദ്ധ്യാപന നിയമനത്തിലും ഇടപെടാൻ കഴിഞ്ഞു. മുനമ്പം വിഷയത്തിലും ആദ്യം ഇടപെട്ടത് കേരള കോണ്‍ഗ്രസ് ആണ്. പ്രതിപക്ഷത്തായാലും ഭരണപക്ഷത്തായാലും വിഷയങ്ങളില്‍ ഇടപെടും. സാഹചര്യമുണ്ടായാല്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടും’- ജോസ് കെ മാണി വ്യക്തമാക്കി.




