
കൈപ്പുഴ: സെൻ്റ് ജോർജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷ സമാപന സമ്മേളം ജന്യവരി 23 ന് വൈകുന്നേരം ആറിന് പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് ഉദ്ഘാടനം ചെയ്യും.
കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും.മന്ത്രി വി.എൻ.വാസവൻ സൗരോർജ പദ്ധതി ഉദ്ഘാടനം ചെയ്യും.
ഫ്രാൻസീസ് ജോർജ് എം.പി.മുഖ്യ പ്രഭാഷണം നടത്തും. സുപ്രീം കോടതി റിട്ട. ജഡ്ജി ജസ്റ്റീസ് ഡോ.സിറിയക് ജോസഫ്, കോട്ടയം അതിരൂപത കോർപ്പറേറ്റ് സെക്രട്ടറി റവ.ഡോ.തോമസ് പുതിയകുന്നേൽ, ശതാബ്ദി കമ്മറ്റി ചെയർമാൻ ഫാ.സാബു മാലിത്തുരുത്തേൽ, ഹെഡ്മാസ്റ്റർ കെ.എസ്.ബിനോയ് എന്നിവർ പ്രസംഗിക്കും. സമ്മേളനത്തിന് ശേഷം കലാപരിപാടി നടക്കും.
18 ന് വൈകുന്നേരം നാലിന് ശതാബ്ദി സമാപന വാഹന വിളംബര റാലി നടക്കും. സ്കൂൾ മുറ്റത്ത് നിന്ന് ആരംഭിക്കുന്ന റാലിയിൽ അധ്യാപകരും വിദ്യാർഥികളും പൂർവ വിദ്യാർഥികളും പങ്കെടുക്കും. ഗാന്ധിനഗർ എസ്എച്ച് ഒ ടി. ശ്രീജിത്ത് ഫ്ലാഗ് ഓഫ് ചെയ്യും.
21 ന് ഉച്ചകഴിഞ്ഞ് 2.30 ന് പൂർവ അധ്യാപക അനധ്യാപക സംഗമം ( സ്മൃതി മധുരം) നടക്കും.
കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ.തോമസ് ആനി മൂട്ടിൽ ഉദ്ഘാടനം ചെയ്യും. ശതാബ്ദി കമ്മറ്റി വൈസ് ചെയർമാൻ സൈമൻപുല്ലാടൻ, ഹെഡ്മാസ്റ്റർ കെ.എസ്.ബിനോയ് ,പ്രിൻസിപ്പാൾ ഇൻചാർജ് ജിയോ മോൻ ജോസഫ് എന്നിവർ പ്രസംഗിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈകുന്നേരം 3.30 ന്
പൂർവ അധ്യാപക അനധ്യാപക പൂർവ വിദ്യാർഥി സംഗമം (ഒരു വട്ടം കൂടി ) നടക്കും.
ദീപിക മാനേജിംഗ് ഡയറക്ടർ ഫാ.മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്യും.
ന്യൂനപക്ഷ പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനും മുൻ എം.എൽ.എയുമായ സ്റ്റീഫൻ ജോർജ് മുഖ്യ പ്രഭാഷണം നടത്തും.ഹയർ സെക്കൻഡറി റിട്ട.ഡയറക്ടർ ജയിംസ് ജോസഫ്, മീഡിയ അക്കാദമി മാനേജിംഗ് ഡയറക്ടർ സി.എൽ.തോമസ് ,
ലിസി പി.തോമസ്,
ഫാ.സാബു മാലിത്തുരുത്തേൽ, ടോം കരികുളം, പ്രിൻസിപ്പൽ തോമസ് മാത്യു എന്നിവർ പ്രസംഗിക്കും.
തുടർന്ന് ‘ഓർമയിലെ പാഠശാല’ യും ‘സംഗീത സായാഹ്നവും, നടക്കും.
22 ന് വൈകുന്നേരം 5.30ന് സ്കൂൾ വാർഷികവും യാത്രയയപ്പും നടക്കും.സാനു ഏബ്രഹാം, സിസ്റ്റർ പ്രകാശ്, മിനി ഏബ്രഹാം ,എത്സ മലൂക്കോസ് എന്നിവരാണ് സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർ.
റവ.ഡോ.തോമസ് പുതിയ കുന്നേൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. നടി മീനാക്ഷി അനൂപ് മുഖ്യാതിഥിയായിരിക്കും.
നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സവിത ജോമോൻ മുഖ്യപ്രഭാഷണം നടത്തും.ഫാ.സാബു മാലിത്തുരുത്തേൽ
അധ്യക്ഷത വഹിക്കും.നീണ്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സിന്ധുരാജു ,പി.ടി.എ.പ്രസിഡൻ്റ് സുരേഷ് നാരായണൻ, തോമസ് മാത്യു, കെ.എസ്.ബിനോയ്, സ്കൂൾ ലീഡർ മേഘ്ന ആർ. ആചാര്യ, സ്കൂൾ ചെയർപേഴ്സൺ, എ യ്ഞ്ചൽ മരിയ സാബു, സ്റ്റാഫ് സെക്രട്ടറി ഫാ.ബേബി കൊച്ചുപറമ്പിൽ എന്നിവർ പ്രസംഗിക്കും.
വിരമിക്കുന്ന നാല് അധ്യാപകർക്ക് യാത്രയയപ്പ് നൽകും.
ഇന്നത്തെ സെൻ്റ്.ജോർജ് വി.എച്ച്.എസ്.എസ്.കൈപ്പുഴയിൽ പ്രിപ്പറേറ്ററി ക്ലാസ് ആരംഭിക്കുന്നത്
1926 മെയ് 17നാണ്. 1948-ൽ ഹൈസ്കൂളായി .2001-ൽ ഹയർ സെക്കൻഡറി യാ യി ഉയർന്നു.
എം.സി.ചാക്കോ മാന്തുരുത്തിലാണ് പ്രഥമ ഹെഡ്മാസ്റ്റർ.
അദ്ദേഹത്തിൻ്റെ പുത്രൻ ഡോ. ജോസ് .സി .മാൻ്റിലും കുടുംബവുമാണ് പിതാവിൻ്റെ സ്മരണയ്ക്കായി ഇപ്പോൾ കാണുന്ന സ്കൂൾ കെട്ടിടം നിർമിച്ചു നൽകിയത്.
ഹയർ സെക്കൻഡറി വിഭാഗത്തിൻ്റെ രജത ജൂബിലി കൂടിയാണ് ഈ വർഷം.
കോട്ടയം പ്രസ് ക്ലബിൽ നടന്ന പത്ര സമ്മേളനത്തിൽ ശതാബ്ദി കമ്മറ്റി ചെയർമാൻ ഫാ.സാബു മാലിത്തുരുത്തേൽ, ഹെഡ്മാസ്റ്റർ കെ.എസ്.ബിനോയ്, പ്രിൻസിപ്പൽ ഇൻചാർജ് ജിയോ മോൻ ജോസഫ്, പബ്ലിസിറ്റി കമ്മറ്റി ചെയർമാൻ കൈപ്പുഴ ജയകുമാർ എന്നിവർ പരിപാടികൾ വിശദീകരിച്ചു.




