
പത്തനംതിട്ട: ബലാത്സംഗ കേസില്‍ റിമാൻഡിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ കോടതിയില്‍ വാദം പൂർത്തിയായി.
അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം. പ്രോസിക്യൂഷനാണ് അടച്ചിട്ട കോടതി മുറിയില്‍ വാദം കേൾക്കണം എന്ന ആവശ്യം തിരുവല്ല മജിസ്ട്രേറ്റ് കോടതിയെ ധരിപ്പിച്ചത്.
ജാമ്യാപേക്ഷയിൽ കോടതി ശനിയാഴ്ച വിധി പറയും. രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി അഡ്വ. ശാസ്തമംഗലം അജിത്താണ് ഹാജരായത്. കേസ് അന്വേഷിക്കുന്ന എസ്‌ഐടിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും ജാമ്യാപേക്ഷയില്‍ കോടതി തീരുമാനം പറയുക.
കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങിയ രാഹുലിനെ പീഡനം നടന്നതായി പറയപ്പെടുന്ന തിരുവല്ലയിലെ ഹോട്ടലില്‍ എത്തിച്ച് തെളിവെടുത്തിരുന്നു. ചോദ്യം ചെയ്യല്‍ അടക്കം രാഹുല്‍ സഹകരിക്കുന്നില്ലെന്ന കാര്യം സ്റ്റേറ്റ് ക്രൈം ബ്രാഞ്ച്, കോടതിയെ ബോധ്യപ്പെടുത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ, പരാതിക്കാരിയുമായുള്ള വാട്സ്‌ആപ്പ് ചാറ്റുകള് എന്ന് ആവകാശപ്പെട്ട്, രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന് ചില സ്ക്രീൻ ഷോട്ടുകള്‍ പുറത്തുവിട്ടു. 2024 ല്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി ആരോപിക്കുന്ന യുവതി, മൂന്ന് മാസം മുമ്പ് എംഎല്എയെ സ്വകാര്യമായി കാണണമെന്ന് ആവശ്യപ്പെട്ടു എന്നാണ് ഫെനി പറയുന്നത്.
യുവതിക്കെതിരായ സൈബർ അധിക്ഷേപം നടത്തിയതിന് ഫെനിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. യുവതി നല്‍കിയ പരാതിയിലാണ് പത്തനംതിട്ട സൈബർ പോലീസിന്റെ നടപടി. യുവതിയുടെ ചാറ്റുകള് ഉള്പ്പെടെ വെളിപ്പെടുത്തിയാണ് ഫെനി നൈനാല്‍ അധിക്ഷേപ പോസ്റ്റിട്ടത്




