പാനൂരിൽ അധ്യാപിക തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത; പരാതി നൽകി കുടുംബം

Spread the love

പാനൂർ: ചെണ്ടയാട് അധ്യാപികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ചെണ്ടയാട് മഞ്ഞക്കാഞ്ഞിരം ദീപിക ഗ്രൗണ്ടിന് സമീപം കുനിയിൽ ചമ്പടത്ത് അഷികയാണ് (31) മരിച്ചത്.

video
play-sharp-fill

പാട്യം വെസ്റ്റ് യുപി സ്കൂൾ അധ്യാപികയായിരുന്നു. ഇതേ സ്കൂളിലെ ബസ് ഡ്രൈവർ ആയ ശരത്താണ് ഭർത്താവ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വൈവാഹിക പ്രശ്നത്തെത്തുടർന്ന് വിവാഹ മോചനത്തിന് ഒരുങ്ങിയെങ്കിലും പിന്നീട് ഒരുമിച്ച് പോകുകയായിരുന്നു.

ശരത്തിന്റെ വീട്ടിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് സംസ്കാരം നടത്തി. തുടർന്നാണ് കുടംബം പരാതിയുമായി പൊലീസിനെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group