
നടൻ ധനുഷ് വിവാഹിതനാകുന്നുവെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. വധു മറ്റാരുമല്ല ഇന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ടനടിയായ മൃണാള്‍ ഠാകൂർ. ഇരുവരും ഏറെക്കാലമായി പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഫെബ്രുവരി 14-ന് വാലന്റൈൻസ് ഡേയിലായിരിക്കും വിവാഹംമെന്നും വലിയ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാല്‍ വിവാഹവേദി എവിടെയാണെന്ന് വ്യക്തമായിട്ട് ഇല്ല. പല പരിപാടികളിലും താരങ്ങൾ തമ്മിൽ ഒരുമിച്ചു പങ്കെടുത്തതോടെയാണ് ഇരുവരും അടുപ്പത്തിലാണെന്ന തരത്തിൽ വാർത്തകള്‍ പ്രചരിച്ചത്.
സൺ ഓഫ് സർദാർ 2 സ്ക്രീനിംഗ് വേദിയിൽ നിന്ന് ഇരുവരുടെയും ചിത്രങ്ങൾ എത്തിയതോടെ ഈ പ്രചരണം കൂടി. ധനുഷിന്റെ സഹോദരിമാരെ മൃണാൾ ഠാകൂർ ഇന്സ്റ്റഗ്രാമിൽ ഫോളോ ചെയ്ത കാര്യവും ചിലർ കണ്ടെത്തിയതോടെ ഇരുവരും പ്രണയത്തിലാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ധനുഷുമായി താൻ അടുപ്പത്തിലാണെന്ന ചർച്ചകൾ തമാശയാണെന്നും അത്തരത്തിലുള്ള പ്രണയബന്ധമൊന്നും തങ്ങൾക്കിടയിൽ ഇല്ലെന്നും മൃണാള്‍ പ്രതികരിച്ചിരുന്നു. ബോളിവുഡ് ചിത്രം സണ് ഓഫ് സർദാർ 2 സ്ക്രീനിംഗിലെ ധനുഷിന്റെ സാന്നിധ്യത്തെക്കുറിച്ചും മൃണാൾ വിശദീകരിച്ചു. താൻ വിളിച്ചിട്ടല്ല ധനുഷ് വന്നതെന്നും അദ്ദേഹത്തെ ക്ഷണിച്ചത് അജയ് ദേവ്ഗൺ ആയിരുന്നുവെന്നും മൃണാള് പറഞ്ഞു.




