ചുവപ്പ് നാടയിൽ കുടുങ്ങിയ പാമ്പാടി വില്ലേജ് ഓഫീസ് നിർമാണം ആരംഭിച്ചു:മണ്ണെടുപ്പാണ്‌ ആരംഭിച്ചത്‌;  3 വർഷം മുൻപാണ് തറക്കല്ലിട്ടത്.

Spread the love

പാമ്പാടി: പുതിയ സ്‌മാര്‍ട്ട്‌ വില്ലേജ്‌ ഓഫീസ്‌ പണിയുന്നതിനായി തറക്കല്ലിട്ടു മൂന്നുവര്‍ഷത്തിനു ശേഷം നിര്‍മാണം തുടങ്ങാന്‍ മണ്ണെടുത്തു മാറ്റി തുടങ്ങി.
ചുവപ്പുനാടയില്‍ കുടുങ്ങിയ മണ്ണെടുപ്പാണ്‌ ആരംഭിച്ചത്‌. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ തറക്കല്ലിട്ടിരുന്നു. പഴയ കെട്ടിടം പൊളിച്ചു മാറ്റിയപ്പോള്‍ വില്ലേജാഫീസ്‌ റെഡ്‌ ക്രോസ്‌ സൊസൈസറ്റിയിലേക്കു പ്രവര്‍ത്തനം താല്‍ക്കാലികമാറ്റിയിരുന്നു.

video
play-sharp-fill

ആറു മാസത്തെ കാലാവധിക്കു സൗജന്യമായി വിട്ടു നല്‍കിയിരുന്നെങ്കിലും മൂന്നുവര്‍ഷം കഴിഞ്ഞു. ഇതുമൂലം റെഡ്‌ക്രോസ്‌ സൊസൈറ്റിയുടെ സൗജന്യ മരുന്നു വിതരണവും, വൈദ്യസഹായവും മുടങ്ങി. ചാണ്ടി ഉമ്മന്‍ എം.എല്‍.എ രണ്ടു പ്രാവശ്യം നിയമസഭയില്‍ സബ്മിഷനായും, ചോദ്യമായും പ്രശ്‌നം ഉന്നയിച്ചിരുന്നെങ്കിലും നടപടി മറുപടിയിലൊതുങ്ങി.

ഇവിടെ നിന്നും എടുക്കുന്ന മണ്ണ്‌ മണര്‍കാട്‌ പഞ്ചായത്തിന്റെ
ബൈപ്പാസ്‌ റോഡരിക് ഉയര്‍ത്തുന്നതിനാണ്‌ അനുമതി ലഭിച്ചിരിക്കുന്നത്‌. ദേശീയപാത നിരപ്പില്‍ മണ്ണെടുത്തു മാറ്റുവാനാണു ലക്ഷ്യമിട്ടിരിക്കുന്നത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പാടി വില്ലേജ്‌ ഓഫീസിനോടൊപ്പം ശിലാസ്‌ഥാപനം നടത്തിയ കൂരോപ്പട വില്ലേജ്‌ ഓഫീസ്‌ കെട്ടിടം ഉദ്‌ഘാടനം നടത്തിയിട്ട്‌ മാസങ്ങളായി. രാഷ്‌ട്രീയ പകപോ
ക്കലാണു പ്രശ്‌നപരിഹാരത്തിനു തടസമാകുന്നതെന്നും ചാണ്ടി ഉമ്മന്‍ എം.എല്‍.എ. ആരോപിച്ചു.

മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മിച്ചു പാമ്പാടിയില്‍ വാടകക്കു പ്രവര്‍ത്തിക്കുന്ന സര്‍ക്കാർ ഓഫീസുകള്‍ ഒരു കുടക്കീഴിലേക്കു മാറ്റണമെന്നു പുതുതായി ചുമതലയേറ്റ പ്രസിഡന്റ്‌ സിജു കെ. ഐസക്ക്‌ ആവശ്യപെട്ടു.