അമിതശബ്ദം, സൈലൻസറിൽനിന്ന് തീപ്പൊരി; ബെംഗളൂരുവിൽ മോഡിഫൈഡ് കാറിൽ കറങ്ങിനടന്ന മലയാളി വിദ്യാർത്ഥിക്ക് 1.11 ലക്ഷം രൂപ പിഴ

Spread the love

ബെംഗളൂരു: അമിതശബ്ദമുണ്ടാക്കുന്ന വിധത്തിൽ സൈലൻസറിൽ പരിഷ്‌കാരം വരുത്തി ബെംഗളൂരുവിൽ കാറിൽ കറങ്ങിനടന്ന മലയാളി വിദ്യാർഥിക്ക് 1.11 ലക്ഷം രൂപ പിഴ. അമിതശബ്ദത്തിനൊപ്പം പുകക്കുഴലുകളിൽനിന്ന് തീപ്പൊരി ചിതറുന്നവിധത്തിലായിരുന്നു മാറ്റം വരുത്തിയത്.

video
play-sharp-fill

കണ്ണൂർ ആർടിഒയിൽ രജിസ്റ്റർചെയ്ത കാറാണ് ഹെന്നൂർ റോഡിൽ പൊതുജനങ്ങൾക്കും മറ്റു വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ ഓടിച്ചത്. പൊതുജനങ്ങൾ കാറിന്റെ വീഡിയോ ട്രാഫിക് പോലീസിന് കൈമാറുകയായിരുന്നു.

കാറിനെ പിന്തുടർന്ന് തടഞ്ഞ ട്രാഫിക് പോലീസ് പിന്നീട് ഇത് ആർടിഒയ്ക്ക് കൈമാറി. ആർടിഒ അധികൃതർ നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൈലൻസറിൽ പരിഷ്‌കാരം വരുത്തിയതായി കണ്ടെത്തിയത്. തുടർന്നാണ് ആർടിഓഫീസിന് ചുമത്താൻ കഴിയുന്ന പരമാവധി പിഴയായ 1,11,500 രൂപ ചുമത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group