
കൊച്ചി : മതേതരർ എന്ന് ഊറ്റം കൊള്ളുന്നവരാണ് മലയാളികള്‍ . എന്നാല്‍ ഇതിനിടെയിലും മതത്തിനും, എന്തിന് ഇതരമതസ്ഥർ നല്കുന്ന ആഹാരത്തിന് പോലും മതത്തിന്റെ അതിർവരമ്പുകള്‍ സൃഷ്ടിക്കുന്നവരുണ്ട് .
അതിന് ഉദാഹരണമാണ് ഡോ . ആശാ ഉല്ലാസ് പങ്ക് വച്ച ഫേസ്ബുക്ക് പോസ്റ്റ് . അസുഖം വരുമ്പോള്‍ താൻ നല്കുന്ന മരുന്നിനും, ആവശ്യം വരുമ്പോള്‍ താൻ നല്കുന്ന പണത്തിനും അയിത്തം കാണാത്ത പെന്തക്കോസ്ത് വിശ്വാസികള്‍ താൻ നല്കിയ ക്ഷേത്രപ്രസാദത്തിന് മാത്രം അയിത്തം കാട്ടിയെന്നാണ് ആശാ ഉല്ലാസിന്റെ കുറിപ്പ് .
‘ വീടിന്റെ അയല്വക്കത്തു ക്രിസ്ത്യൻ ഫാമിലിക്ക് രാവിലെ പളനിയില്‍ നിന്ന് കൊണ്ട് വന്ന പഞ്ചാമൃതം കൊടുക്കാൻ പോയി..അവർ വാങ്ങിയില്ല.കാരണമായി പറഞ്ഞത്..അവർ പെന്തക്കോസ് ആണ്. ഞങ്ങളുടെ വിശ്വാസപ്രകാരം വിഗ്രഹാരാധനയുമായി ബന്ധപ്പെട്ടു അമ്പലത്തില്‍ നിന്ന് കൊണ്ട് വരുന്ന പ്രസാദം അവർ കഴിക്കില്ലെന്ന്.. വേദ പുസ്തകത്തിലെ പത്തു കല്പനകളില് ഒന്നാണ് ഇതെന്ന്.ഞാനല്ലാതെ അന്യ ദൈവം നിനക്കുണ്ടാകരുത് മീതെ സ്വർഗ്ഗത്തിലെങ്കിലും താഴെ ഭൂമിയില്ലെങ്കിലും ഭൂമിക്ക് മീതെ വെള്ളത്തിലെങ്കിലും യാതൊന്നിന്റെയും പ്രതിമ അരുത്.
അവയെ സേവിക്കുകയോ നമസ്കരിക്കുകയോ ചെയ്യരുത്…അവരെനിക്ക് ഈ വിഷയത്തില്‍ ഒരു ക്ലാസ്സ് തന്നെ എടുത്തു തന്നു…. ഞാൻ തർക്കിക്കാൻ ഒന്നും പോയില്ല.. നമ്മള് എന്തിന് മറ്റുള്ളവരുടെ ആത്മീയവും മതപരമായവുമായ വിശ്വാസങ്ങളില്‍ ഇടപെടണം..പക്ഷെ ഈ കുടുംബം എത്രയോ തവണ അസുഖവുമായി വന്നപ്പോ ഞാൻ മരുന്ന് കൊടുത്തിട്ടുണ്ട്.പൈസക്ക് ബുദ്ധിമുട്ട് വന്നപ്പോ ഞാൻ സഹായിച്ചിട്ടുണ്ട്…

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപ്പോഴൊന്നും അവർക്ക് അയിത്തമൊന്നും തോന്നിയില്ലേ…എന്റെ ഭർത്താവും മോനും ശബരിമലയില്‍ പോയിട്ട് വന്നപ്പോ കിട്ടിയ അരവണപായസവും ഉണ്ണിയപ്പവും എന്റെ മുസ്ലിം സുഹൃത്തുക്കള്‍ക്ക് കൊടുത്തിട്ടുണ്ട്. ക്രിസ്ത്യൻ ഫാമിലി ഉണ്ടാക്കിയ ഈസ്റ്റെർ അപ്പം ഞാൻ സന്തോഷത്തോടെ കഴിച്ചിട്ടുണ്ട്. എന്തിന് മെക്കയിലും മദീനയിലും പോയപ്പോ മുസ്ലിം സുഹൃത്തുക്കള്‍ കൊണ്ട് വന്ന സംസം വെള്ളം എന്റെ പൂജമുറിയില്‍ ഉണ്ട്…
ഒരു പ്രസാദം കഴിച്ചെന്നു കരുതി ഒരാളുടെയും മത സൗഹാർദ്രം ഒന്നും തകരാൻ പോകുന്നില്ല…ആദ്യമായിട്ടാ ഇങ്ങനെ ഒരു അനുഭവം അത്കൊണ്ട് വിഷമം കൊണ്ട് എഴുതിപ്പോയതാണ് ” എന്നാണ് ഡോക്ടറുടെ കുറിപ്പ്.




