
തൃശ്ശൂർ പന്നിത്തടം സെന്ററില്‍ അയ്യപ്പന്മാർ സഞ്ചരിച്ച ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് 16 പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം. മകരവിളക്ക് ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കോഴിക്കോട് സ്വദേശികളായ അയ്യപ്പന്മാർ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
കേച്ചേരി ഭാഗത്തുനിന്ന് വരികയായിരുന്നു ബസ് പന്നിത്തടം സെന്ററില്‍വെച്ച് കുന്നംകുളം ഭാഗത്ത് നിന്നും വന്ന മിനി ലോറിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. മിനി ലോറി ഡ്രൈവർ ഉള്‍പ്പെടെയുള്ള 14 പേരെ കുന്നംകുളത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.



