
തലയോലപ്പറമ്പ് : വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് നൽകുന്ന 18ാമത് ബഷീർ അവാർഡ് എസ് ഹരീഷിന്റെ പട്ടുനൂൽപ്പുഴു എന്ന നോവലിന് ലഭിച്ചു. 50,000 രൂപയും പ്രശസ്തി പത്രവും സി. എൻ.കരുണാകരൻ രൂപകൽപ്പന ചെയ്ത ഫലകവും അടങ്ങുന്നതാണ് അവാർഡ്.
കെ.സി.നാരായണൻ, കെ. പ്രസന്നരാജൻ,രാംമോഹൻ പാലിയത്ത് എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റി സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റും ബഷീർ സ്മാരക ട്രസ്റ്റ് ചെയർമാനുമായ അഡ്വ. പി.കെ. ഹരികുമാറിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
മനുഷ്യ ജീവിതത്തെ സംബന്ധിക്കുന്ന അഗാധ യാഥാർത്ഥ്യങ്ങൾ ദാർശനികതയോടെ സൂക്ഷ്മമായി ചിത്രീകരിക്കുന്ന നോവലാണ് പട്ടുനൂൽപ്പുഴു. നോവൽ ചരിത്രത്തിൽ

Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്നെ വലിയ സ്ഥാനം ലഭിക്കാൻ പോകുന്ന അപൂർവ്വ കൃതിയാണിതെന്ന് ജഡ്ജിംഗ് കമ്മറ്റി വിലയിരുത്തി. 21ന് അവാർഡ് സമർപ്പിക്കുമെന്ന് ബഷീർ സ്മാരക ട്രസ്റ്റ് സെക്രട്ടറി ഡോ. സി.എം.കുസുമൻ അറിയിച്ചു.




