ജില്ലാ സമ്മേളനം മുതൽ ഒരു വിഭാഗം തന്നെ വേട്ടയാടുന്നു;വയനാട്ടിലെ മുതിർന്ന നേതാവ് എ വി ജയൻ സിപിഎം വിട്ടു;വയനാട് സിപിഎമ്മിൽ വൻ പൊട്ടിത്തെറി

Spread the love

വയനാട്: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സി പി എമ്മിന് തിരിച്ചടി.വയനാട്ടിലെ മുതിർന്ന നേതാവ് എ വി ജയൻ സിപിഎം വിട്ടു. സിപിഎമ്മിൽ തുടർന്ന് പോകാൻ കഴിയാത്ത സാഹചര്യമാണെന്ന് എ വി ജയൻ പ്രതികരിച്ചു. ജില്ലാ സമ്മേളനം മുതൽ ഒരു വിഭാഗം തന്നെ വേട്ടയാടുന്നു.

video
play-sharp-fill

ശശീന്ദ്രൻ- റഫീഖ് പക്ഷത്തിനെതിരായ വിമർശനം വേട്ടയാടലിന് വഴിവെച്ചെന്നും ജയൻ പറയുന്നു. 35 കൊല്ലം പാർട്ടിക്ക് വേണ്ടി പൂർണ്ണമായി സമർപ്പിച്ചു. പാർട്ടിയിൽ ഭീഷണിയുടെ സ്വരത്തിൽ തീരുമാനമെടുക്കുന്നു.

തന്നെ വേട്ടയാടാൻ ചിലർ കോൺഗ്രസ് നേതാക്കൾക്ക് വിവരങ്ങൾ ചോർത്തി നൽകിയെന്നും ജയൻ വിമർശിക്കുന്നു. ആസൂത്രിതമായ അട്ടിമറികൾ സിപിഎമ്മിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group