
തിരുവനന്തപുരം: 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു ആധിപത്യം കിട്ടാവുന്ന സാഹചര്യമല്ല നിലവിലെന്ന് വിലയിരുത്തല്‍. യുഡിഎഫിനു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും മുന്നണിയിലെ മറ്റു ഘടകകക്ഷികളും മുന്നണി വിപുലീകരണം ഉടന്‍ വേണമെന്ന നിലപാടിലാണ്.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം മാത്രം നോക്കി ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രവചിക്കുക എളുപ്പമല്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ പിന്നിലേക്കു പോയ എല്‍ഡിഎഫിനു ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാലും 60 നിയമസഭാ മണ്ഡലങ്ങളെങ്കിലും പിടിക്കാവുന്ന സാഹചര്യമുണ്ട്. ഈ കണക്കുകളാണ് യുഡിഎഫിനെ ഭയപ്പെടുത്തുന്നത്.
കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്കു എത്തിക്കണമെന്ന ആഗ്രഹം ആദ്യം പ്രകടിപ്പിച്ചത് മുസ്ലിം ലീഗാണ്. വി.ഡി.സതീശനുമായി നടത്തിയ ചര്‍ച്ചയില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. ലീഗിന്റെ സുരക്ഷിത സീറ്റ് വിട്ടുകൊടുത്താണെങ്കിലും കേരള കോണ്‍ഗ്രസിനെ തിരിച്ചെത്തിക്കണമെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള കോണ്‍ഗ്രസ് ഒപ്പമുണ്ടെങ്കില്‍ മാത്രമേ മധ്യകേരളത്തില്‍ വലിയ ആധിപത്യം സ്ഥാപിക്കാന്‍ കഴിയൂവെന്നാണ് യുഡിഎഫിന്റെയും വിലയിരുത്തല്‍. അതേസമയം കേരള കോണ്‍ഗ്രസിന്റെ പിന്നാലെ പോയാല്‍ അവര്‍ വിലപേശല്‍ നടത്തുമെന്നും ജനങ്ങള്‍ക്കിടയില്‍ യുഡിഎഫിനു നാണക്കേടാകുമെന്നുമാണ് വി.ഡി.സതീശന്റെ അഭിപ്രായം.




