സ്വന്തം ലേഖകൻ
പത്തനംതിട്ട: കഴിഞ്ഞ തവണ സുപ്രീം കോടതി വിധിയുടെ മറവിൽ പൊലീസിനെ അഴിച്ചു വിട്ട് ശബരിമലയെ തകർക്കാൻ ശ്രമിച്ച സംസ്ഥാന സർക്കാർ, ഇക്കുറി ഈ നിയോഗിച്ചിരിക്കുന്നത് വനം വകുപ്പിനെ. ശബരിമലയിൽ എത്തുന്ന ഭക്തരുടെ എണ്ണം നിയന്ത്രിച്ച് ശബരിമല സന്നിധാനത്തിന്റെ പവിത്രതയും പരിപാവനതയും വിശുദ്ധിയും കളങ്കപ്പെടുത്താനാണ് വനം വകുപ്പിന്റെ നീക്കം. ഇതിനായുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ശബരിമല തീർത്ഥാടകർക്ക് മല ചവിട്ടണമെങ്കിൽ ഇനി മുതൽ വനം വകുപ്പിന്റെ കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശാനുസരണം തീർത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനായാണ് ഇപ്പോൾ ശബരിമല സന്നിധാനത്തേയ്ക്ക് എത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ പരിധി ഏർപ്പെട്ടുത്തന് സർ്ക്കാർ് സർക്കാർ നീക്കം. സന്നിധാനത്ത് ഒരു ദിവസം എത്തുന്ന തീർത്ഥാടകരുടെ എണ്ണം 6000 ആക്കി ചുരുക്കാനും, തീർത്ഥാടകർക്ക് പാസ് നൽകാനുമാണ് പുതിയ പദ്ധതി. എല്ലാ വർഷവും ശബരിമല തീർത്ഥാടകർക്ക് പലവിധ നിയന്ത്രണങ്ങളാണ് വനം വകുപ്പ് ഏർപ്പെടുത്തുന്നത്.
തീർത്ഥാടന കാലത്ത് മുപ്പതിനായിരം മുതൽ ഒരു ലക്ഷം വരെ ഭക്തർ എത്തുന്ന ദിവസം ക്ഷേത്രത്തിലാണ് നിയന്ത്രണം ഏർപ്പെടുത്താൻ വനം വകുപ്പ് ശ്രമങ്ങൾ ആരംഭിച്ചത്. ശബരിമല എംപവർ കമ്മറ്റിയിലാണ് പുതിയ ആവശ്യം വനം വകുപ്പ് മുന്നോട്ടുവച്ചത്.
മുൻവർഷങ്ങളിൽ പമ്പ ത്രിവേണിയിലെ ബലിതർപ്പണത്തിന് തടസം നിന്ന വനം വകുപ്പ് സന്നിധാനത്തെ നടപന്തലിന് സമീപത്തുള്ള ശുചി മുറി സമുച്ചയം പൊളിച്ച് നീക്കിയിരിന്നു. ഇതിനെല്ലാം പിന്നാലെയാണ് തീർത്ഥാടകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം നടക്കുന്നത്.
വനം വകുപ്പ് ലക്ഷ്യം വെക്കുന്നത് ശബരിമല ക്ഷേത്രത്തെയും തീർത്ഥാടന കാലത്തേയും തങ്ങളുടെ പിടിയിലാക്കാനാണ്. കൂടാതെ എല്ലാ ദിവസവും ശബരിമല ക്ഷേത്ര നട തുറന്നിടണം എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം ഭാവിയിൽ നടപ്പിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വനം വകുപ്പിന്റെ നീക്കമെന്ന ആരോപണവും ഇതിനോടകം ഉയർന്നു കഴിഞ്ഞു.