റിസർവ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (RBI) ഓഫീസ് അറ്റൻഡന്റ് തസ്തികകളിലേക്കുള്ള ഓണ്‍ലൈൻ അപേക്ഷകള്‍ ക്ഷണിച്ചു; അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 4 വരെ

Spread the love

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (RBI) ഓഫീസ് അറ്റൻഡന്റ് തസ്തികകളിലേക്കുള്ള നിയമനത്തിനായി ഓണ്‍ലൈൻ അപേക്ഷകള്‍ ക്ഷണിച്ചു. ആകെ 572 ഒഴിവുകളിലേക്കാണ് ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്.

video
play-sharp-fill

താല്‍പ്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് ആർബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://rbi.org.in വഴി ജനുവരി 15 മുതല്‍ അപേക്ഷിച്ചു തുടങ്ങാം. ഫെബ്രുവരി 4 വരെ ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. തിരഞ്ഞെടുപ്പിനായുള്ള ഓണ്‍ലൈൻ എഴുത്തുപരീക്ഷകള്‍ 2026 ഫെബ്രുവരി 28, മാർച്ച്‌ 1 തീയതികളിലായി നടക്കും.