കസ്റ്റഡി കാലാവധി കഴിഞ്ഞു ; മൂന്നാം ബലാത്സം​ഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വീണ്ടും ജയിലിലേക്ക്

Spread the love

മാവേലിക്കര : കസ്റ്റഡി കാലാവധി കഴിഞ്ഞു മൂന്നാം ബലാത്സം​ഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വീണ്ടും ജയിലിലേക്ക്.  പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജിയുടെ വസതിയിലാണ് ​രാഹിലിനെ ഹാജരാക്കിയത്. മാവേലിക്കര സ്പെഷ്യൽ സബ്ജയിലിക്കാണ് മാറ്റിയത്.

video
play-sharp-fill

മൂന്നാം ബലാത്സം​ഗക്കേസിൽ അറസ്റ്റിലായതിനെത്തുടർന്ന് കഴിഞ്ഞ ദ‍ിവസം പ്രതിയായ ​രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പ് ഉൾപ്പെടെ നടത്തിയിരുന്നു. അതിൽ ഹോട്ടലിൽ റൂമെടുത്തെന്ന് സമ്മതിച്ചിരുന്നെങ്കിലും മറ്റെല്ലാ ചോദ്യങ്ങൾക്കും മൗനം തുടരുകയായിരുന്നു. അന്വേഷണവുമായി ​രാഹുൽ സഹകരിച്ചില്ലെന്നും കോടതിൽ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിരവധി യുവതികളാണ് പരാതിയുമായി രം​ഗത്ത് വന്നത്. അതിക്രൂരമായി യുവതികളെ പീഢിപ്പിക്കുകയും നിർബന്ധിത ​​ഗർഭഛിദ്രത്തിന് വിധേയമാക്കുകയും ഉൾപ്പെടെ ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വലിയ തരത്തിലുള്ള പ്രതിഷേധവും കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഉണ്ടായിരുന്നു.