നിലമ്പൂരിൽ സ്വകാര്യ സ്ഥാപനത്തിൽ അതിക്രമം; ജീവനക്കാരെ ഹെൽമറ്റുകൊണ്ട് മർദ്ദിച്ചു; മൂന്നുപേർ അറസ്റ്റിൽ

Spread the love

മലപ്പുറം: നിലമ്പൂരിൽ സ്വകാര്യ ഗ്രാഫിക് സ്ഥാപനത്തിൽ അതിക്രമം. ജീവനക്കാരെ മർദ്ദിച്ച മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

കരുളായി സ്വദേശി നയ്തക്കോടന്‍ മുഹമ്മദ് റാഷിദ്, മുക്കട്ട സ്വദേശി മഠത്തില്‍ അജ്മല്‍, ചന്തക്കുന്ന് സ്വദേശി മദാലി റയാന്‍സലാം എന്നിവരെയാണ് അറസ്റ്റ്‌ ചെയ്തത്.

ശമ്പള വർധനയിൽ സ്ഥാപന ഉടമയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മുഹമ്മദ് റാഷിദ് സുഹൃത്തുക്കളൊപ്പം സ്ഥാപനത്തിലെത്തി സാമഗ്രികള്‍ നശിപ്പിക്കുകയും ജീവനക്കാരനെ ഹെല്‍മറ്റ് കൊണ്ട് അടിച്ച്‌ പരിക്കേല്‍പ്പിക്കുകയും ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group