35,000 തുടക്ക ശമ്പളത്തില്‍ റബര്‍ ലിമിറ്റഡില്‍ ജോലി; 35 വയസാണ് പ്രായപരിധി; വേഗം അപേക്ഷിച്ചോളൂ

Spread the love

തിരുവനന്തപുരം: കേരള റബര്‍ ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. എഞ്ചിനീയര്‍, മാനേജര്‍ ഒഴിവുകളിലേക്കാണ് നിയമനം. ആകെ രണ്ട് ഒഴിവുകളാണ് വന്നിട്ടുള്ളത്.

video
play-sharp-fill

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 28 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള റബര്‍ ലിമിറ്റഡില്‍- പ്രോജക്‌ട് എഞ്ചിനീയര്‍ ഇലക്‌ട്രിക്കല്‍, മാനേജര്‍ (ഫിനാന്‍സ്& അക്കൗണ്ട്‌സ്) കരാര്‍ നിയമനം.

പ്രോജക്‌ട് എഞ്ചിനീയര്‍ ഇലക്‌ട്രിക്കല്‍ = 01 ഒഴിവ്

മാനേജര്‍ (ഫിനാന്‍സ്& അക്കൗണ്ട്‌സ്) = 01 ഒഴിവ്

പ്രായപരിധി

പ്രോജക്‌ട് എഞ്ചിനീയര്‍ ഇലക്‌ട്രിക്കല്‍ = 35 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

മാനേജര്‍ (ഫിനാന്‍സ്& അക്കൗണ്ട്‌സ്) = 45 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത

പ്രോജക്‌ട് എഞ്ചിനീയര്‍ ഇലക്‌ട്രിക്കല്‍

ബിടെക് (ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിങ്). ഇലക്‌ട്രിക്കല്‍ എഞ്ചിനീയര്‍ ജോലിയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം.

മാനേജര്‍ (ഫിനാന്‍സ്& അക്കൗണ്ട്‌സ്)

സിഎ/ സിഎംഎ/ ഐസിഡബ്ല്യൂഎ യോഗ്യത വേണം. അക്കൗണ്ടിങ്/ ഫിനാന്‍സ് മേഖലയില്‍ കുറഞ്ഞത് എട്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം.

ശമ്പളം

പ്രോജക്‌ട് എഞ്ചിനീയര്‍ ഇലക്‌ട്രിക്കല്‍ = Rs. 35,000/-

മാനേജര്‍ (ഫിനാന്‍സ്& അക്കൗണ്ട്‌സ്) = 79,000/- to Rs.89,000/-

തിരഞ്ഞെടുപ്പ്

യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. ശേഷം ഇന്റര്‍വ്യൂ നടത്തി അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷന്‍ പേജില്‍ നിന്ന് റബര്‍ ലിമിറ്റഡ് നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുക്കുക. വിശദമായി വായിച്ച്‌ മനസിലാക്കിയതിന് ശേഷം യോഗ്യരായവര്‍ ലഭ്യമായ ലിങ്ക് ഉപയോഗിച്ച്‌ അപേക്ഷ പൂര്‍ത്തിയാക്കുക.