
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആറ് കിലോ ഹൈബ്രിഡ് കഞ്ചാവുമായി ഒരാൾ കസ്റ്റംസിന്റെ പിടിയിൽ. ആറ് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
കൊടുങ്ങല്ലൂർ സ്വദേശിയായ അബ്ദുല്‍ ജലീല്‍ ജസ്മാല്‍ ആണ് കസ്റ്റംസിന്റെ പരിശോധനയില്‍ പിടിയിലായത്. ബാങ്കോക്കില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. ഇയാള്‍ ഒരു ഫാഷൻ ഡിസൈനർ ആണെന്ന് കസ്റ്റംസ് അറിയിച്ചു.
ബാങ്കോക്കില്‍ നിന്ന് കഞ്ചാവ് ആദ്യം സിംഗപ്പൂരിലേക്ക് എത്തിച്ച ശേഷം, അവിടെ നിന്ന് വിമാനം മാർഗം കൊച്ചിയിലേക്ക് കൊണ്ടുവരികയായിരുന്നു എന്ന് കസ്റ്റംസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



