മലപ്പുറത്ത് വാഹന പരിശോധനക്കിടെ എംവിഡി ഉദ്യോഗസ്ഥനെ കാറിടിച്ച്‌ അപായപ്പെടുത്താൻ ശ്രമം; സംഭവം വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ തടയുന്നതിനിടെ…!

Spread the love

മലപ്പുറം: തിരൂർ പറവണ്ണയിൽ വാഹനപരിശോധനയ്ക്കിടെ എംവിഡി ഉദ്യോഗസ്ഥനെ കാറിടിച്ച്‌ അപായപ്പെടുത്താൻ ശ്രമം. തിരൂർ ജോയിൻ ആർടി ഓഫീസിന്റെ കീഴിലെ ഉദ്യോഗസ്ഥർ വാഹനപരിശോധന നടത്തുന്നതിനിടെയാണ് സംഭവം.

video
play-sharp-fill

സ്‌കൂള്‍ യൂണിഫോമില്‍ വിദ്യാർഥികള്‍ സഞ്ചരിച്ച കാറിനെയാണ് ഉദ്യോഗസ്ഥർ തടഞ്ഞത്. കാര്‍ പരിശോധിക്കുന്നതിനായി ഉദ്യോഗസ്ഥൻ വാഹനത്തില്‍ നിന്ന് ഇറങ്ങി കാറിനടുത്തേക്ക് വരുകയായിരുന്നു. ഡ്രൈവര്‍ സീറ്റിന്‍റെ സമീപത്ത് ഉദ്യോഗസ്ഥനെത്തിയ ഉടനെ കാര്‍ മുന്നോട്ട് എടുത്ത് വേഗത്തില്‍ പോവുകയായിരുന്നു.

എംവിഡി ഉദ്യോഗസ്ഥൻ കാറിന്‍റെ വശത്തായിരുന്നതിനാലാണ് അപകടത്തില്‍പെടാതെ രക്ഷപ്പെട്ടത്. വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ മോഡിഫൈ ചെയ്തതാണെന്നും വാഹനത്തിന്‍റെ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞതാണെന്നും കണ്ടെത്തിയിട്ടുണ്ട്. തിരിരൂര്‍ കൊടക്കല്‍ ഭാഗത്ത് വെച്ച്‌ ഉദ്യോഗസ്ഥര്‍ ആദ്യം കൈ കാണിച്ചെങ്കിലും കാര്‍ നിര്‍ത്തിയില്ല. പിന്നീട് തിരൂര്‍ പാറവണ്ണ ഭാഗത്ത് വെച്ച്‌ വീണ്ടും കാര്‍ കണ്ടെത്തി. ഇവിടെ വെച്ചാണ് എംവിഡി ഉദ്യോഗസ്ഥനെ ഇടിക്കാൻ ശ്രമിച്ചത്. വാഹനം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group