
സ്ഥാന സ്‌കൂൾ കലോത്സവത്തിൻ്റെ ആവേശവും പ്രസരിപ്പും ഏറ്റെടുത്തിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തൻ്റെ ഫേസ്ബുക്ക് പേജിൽ മന്ത്രി പങ്കുവെച്ച ചിത്രത്തിൽ മന്ത്രി കുറിച്ചത് ഇങ്ങനെയാണ് “പൂക്കി വൈബ് കലോത്സവം…” ഈ ക്യാപ്ഷൻ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
പുതിയ തലമുറയുടെ പ്രിയപ്പെട്ട പ്രയോഗമായ ‘പൂക്കി വൈബ്’ എന്ന ക്യാപ്‌ഷൻ മന്ത്രി തന്നെ നേരിട്ട് ഉപയോഗിച്ചത് കൗമാരക്കാരായ വിദ്യാർത്ഥികൾക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. തൃശ്ശൂരിൽ നടക്കുന്ന 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം കലയുടെ പൂരമായി മാറുമ്പോൾ, മന്ത്രിയുടെ ഈ ‘വൈബ്’ ഏറ്റെടുത്തിരിക്കുകയാണ് കൈ സബർ ലോകവും.
കൂടാതെ നിരവധി കമൻ്റുകളുമായി പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്. “യാ മോനേ.., പൂക്കി ശിവൻകുട്ടി, വൈബ് തന്നെ” എന്നിങ്ങനെ നീളുന്നു കമൻ്റുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



