
കോട്ടയം : പാലായില്‍ താന്‍ തന്നെ മത്സരിക്കും തിരഞ്ഞെടുപ്പ് പ്രചാരണം ഉടൻ ആരംഭിക്കുമെന്നും മാണി സി കാപ്പന് എംഎല്‍എ. അടുത്ത ദിവസങ്ങളില്‍ ചുവരെഴുത്ത് ആരംഭിക്കും. ചുവരെഴുത്തും പ്രചാരണങ്ങളുമായി മുന്നോട്ടു പോകാന്‍ നിര്‍ദ്ദേശം ലഭിച്ചെന്ന് മാണി സി കാപ്പന് പറഞ്ഞു.
‘രമേശ് ചെന്നിത്തലയോടും പ്രതിപക്ഷ നേതാവിനോടും നേരത്തെ തന്നെ സംസാരിച്ചതാണ്. അവര്‍ ആരും എന്നോട് പാലാ വിടണമെന്ന് പറഞ്ഞിട്ടില്ല. എന്റെ പാര്‍ട്ടിയുടെ മണ്ഡലമല്ലേ അത്. കേരള കോണ്‍ഗ്രസ് എം വരുന്നതിന് ഒരു വിയോജിപ്പുമില്ല. പാലാ നിയോജക മണ്ഡലം തല്ക്കാലം എന്റെ കയ്യില്‍ ഇരിക്കുന്നതാണ്. അത് പിടിച്ചുകൊണ്ടുപോകാന്‍ ആരും മോഹിക്കേണ്ടതില്ല’എന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിനോട് മൂന്ന് സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും മാണി സി കാപ്പന് പറഞ്ഞു. അത് നല്‍കാമെന്ന് നേതൃത്വം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് 88-90 സീറ്റുകളില്‍ അധികാരത്തില്‍ വരുമെന്നും മാണി സി കാപ്പന് കൂട്ടിച്ചേര്‍ത്തു. കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് വരുമെന്നും പാലാ സീറ്റില്‍ മത്സരിക്കുമെന്നുമുള്ള അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ യുഡിഎഫിലേക്ക് ഇല്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള കോണ്‍ഗ്രസിന് ഒറ്റ നിലപാടാണുള്ളതെന്നും ഇടതുപക്ഷത്തോടൊപ്പം നില്ക്കുക എന്നതാണ് ആ നിലപാടെന്നും ജോസ് കെ മാണി വ്യക്തമാക്കി, എല്ലാ ദിവസവും നിലപാട് വിശദീകരിക്കേണ്ട ആവശ്യം തനിക്കില്ലെന്നും തങ്ങളെ ഓര്‍ത്ത് ആരും കരയേണ്ടതില്ലെന്നും ജോസ് കെ മാണി പറഞ്ഞു.



