
കോഴിക്കോട്: താമരശ്ശേരിയിൽ സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിനിടെ ഹോം ഗാർഡിനെ മിനിലോറി ഇടിച്ച് തെറിപ്പിച്ചു.
പരിക്കേറ്റ താമരശ്ശേരി പോലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് ടി ജെ ഷാജിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോരങ്ങാട് ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളിന് സമീപത്ത് വെച്ചാണ് അപകടം. വിദ്യാര്‍ത്ഥികള്‍ക്ക് സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച കടക്കാനായി വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനിടയിലാണ് ഷാജിയെ മിനി ലോറി ഇടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മിനി ലോറി അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ലോറി ഡ്രൈവറായ നടുവണ്ണൂര്‍ മന്ദങ്കാവ് സ്വദേശി എന്‍ പി സുജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.




