തദ്ദേശ തെരഞ്ഞെടുപ്പ്: തിരിച്ചടികള്‍ക്ക് പിന്നില്‍ ബിജെപിയും മറ്റ് കക്ഷികളും തമ്മില്‍ നടന്ന വോട്ട് കച്ചവടമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി എംഎ ബേബി

Spread the love

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ക്ക് പിന്നില്‍ ബിജെപിയും മറ്റ് കക്ഷികളും തമ്മില്‍ നടന്ന വോട്ട് കച്ചവടമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി എം.എ ബേബി. വഞ്ചിയൂരില്‍ പാർട്ടി നടത്തുന്ന ഗൃഹസന്ദർശന പരിപാടിയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് ബിജെപി മേയർ അധികാരത്തില്‍ വന്നത് ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകളുടെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.

video
play-sharp-fill

പാർട്ടി നടത്തുന്ന ഗൃഹസന്ദർശന പരിപാടിക്ക് ജനങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജനങ്ങളുമായി നേരിട്ട് സംവദിക്കാനും സർക്കാരിന്റെ വികസന പ്രവർത്തനങ്ങള്‍ വിശദീകരിക്കാനും ഈ സന്ദർശനം സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പാരഡി ഗാനം ശുദ്ധ അസംബന്ധമാണെന്ന് എം.എ ബേബി പ്രതികരിച്ചു.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി ബോധപൂർവ്വം നടത്തുന്ന ഇത്തരം പ്രചരണങ്ങള്‍ തള്ളിക്കളയണം. സ്വർണ്ണ മോഷണക്കേസില്‍ സർക്കാർ കൃത്യമായ അന്വേഷണം നടത്തുന്നുണ്ടെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group