എല്ലാ മാസവും 1000 രൂപ; കണക്‌ട് ടു വര്‍ക്ക്‌ സ്കോളര്‍ഷിപ്പിന് വരുമാന പരിധി അഞ്ച് ലക്ഷമായി ഉയര്‍ത്തി

Spread the love

തിരുവനന്തപുരം: ഇനി അഞ്ചുലക്ഷം വരെ കുടുംബ വാർഷിക വരുമാനമുള്ളവർക്ക് കണക്‌ട് ടു വർക്ക്‌ പദ്ധതിയില്‍ അപേക്ഷിക്കാം.

video
play-sharp-fill

മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവർക്കും നൈപുണ്യ പരിശീലനം നടത്തുന്നവർക്കും സ്കോളർഷിപ്പ് നല്‍കാൻ ഏർപ്പെടുത്തിയ പദ്ധതിയാണ് കണക്‌ട് ടു വർക്ക്‌. ഈ പദ്ധതിയില്‍ ഒരു ലക്ഷം രൂപയായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്ന വരുമാനപരിധി.

ഇതുസംബന്ധിച്ച മാർഗരേഖ മന്ത്രിസഭ അംഗീകരിച്ചു.
യുപിഎസ്‌സി, പിഎസ്‌സി, സർവീസ് സെലക്ഷൻ ബോർഡ്, കര, നാവിക, വ്യോമ സേന, ബാങ്ക്, റെയില്‍വേ, മറ്റ് കേന്ദ്ര സംസ്ഥാന പൊതുമേഖലാ റിക്രൂട്ട്‌മെന്റ് ഏജൻസികള്‍ എന്നിവ നടത്തുന്ന മത്സരപ്പരീക്ഷകള്‍ക്ക് അപേക്ഷ സമർപ്പിച്ച്‌ തയ്യാറെടുക്കുന്നവർക്ക് മാസം 1000 രൂപ സ്കോളർഷിപ്പ് നല്‍കുന്നതാണ് പദ്ധതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, അവയുടെ അനുബന്ധ സ്ഥാപനങ്ങള്‍, അംഗീകൃത സർവകലാശാലകള്‍, ഡീംഡ് സർവകലാശാലകള്‍, നിലവില്‍ പ്രവർത്തിച്ചുവരുന്ന അംഗീകൃത സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നൈപുണി പരിശീലനം നടത്തുന്നവർക്കും അപേക്ഷിക്കാം.

അർഹരായ ആദ്യത്തെ അഞ്ചു ലക്ഷം പേർക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. കേരളത്തില്‍ സ്ഥിരതാമസക്കാരും അപേക്ഷിക്കുന്ന തീയതിയില്‍ 18 വയസ്സ് പൂർത്തിയായവരും 30 വയസ്സ് കവിയാത്തവരുമാകണം അപേക്ഷകർ.

ഒരു വർഷമാണ് സ്കോളർഷിപ്പ് ലഭിക്കുക. തുക അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് നല്‍കുംവിധമാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. എംപ്ലോയ്‌മെന്റ് വകുപ്പു മുഖേന നടപ്പാക്കുന്ന പദ്ധതിയിലേക്ക് eemployment.kerala.gov.in വഴി അപേക്ഷിക്കാം.