ഇറാനിൽ സൈനിക നടപടി…! 24 മണിക്കൂറിനകം യുഎസ് ആക്രമണമെന്ന് അഭ്യൂഹം; ഇറാന് പിന്തുണയുമായി ചൈനയും റഷ്യയും

Spread the love

ദുബായ്: 1979 ലെ വിപ്ലവത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള കർശന നടപടികളുമായി ഇറാൻ ഭരണകൂടം മുന്നോട്ടുപോകവേ, 24 മണിക്കൂറിനകം ഇറാനിൽ യുഎസ് ആക്രമണമുണ്ടായേക്കുമെന്ന അഭ്യൂഹം ശക്തമായി.

video
play-sharp-fill

ഇറാനിൽ സൈനിക നടപടിക്കു ട്രംപ് ഉറപ്പിച്ചെന്നും എങ്ങനെ, എപ്പോൾ എന്നുമാത്രം തീരുമാനിച്ചാൽ മതിയെന്നും ഇസ്രയേൽ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്യുന്നതു തുടർന്നാൽ സൈനിക നടപടി ഉണ്ടാകുമെന്നു പലവട്ടം ട്രംപ് ഇറാന് താക്കീതു നൽകിയിരുന്നു.

പ്രക്ഷോഭത്തിന്റെ സ്ഥിതി, യഥാർഥ മരണസംഖ്യ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാൻ ട്രംപ് സുരക്ഷാ കാബിനറ്റിനെ ചുമതലപ്പെടുത്തിയെന്നും റിപ്പോർട്ടുണ്ട്. അനുനയവുമായി ഖത്തർ രംഗത്തുണ്ടെങ്കിലും യുഎസ്–ഇറാൻ നയതന്ത്രതല ചർച്ചകൾ നിർത്തിവച്ചത് സംഘർഷഭീതി വർധിപ്പിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ, ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ഇടപെടൽ പാടില്ലെന്ന് റഷ്യയും ചൈനയും ആവശ്യപ്പെട്ടു.
യുഎസ് വിഷയത്തിൽ ഇറാൻ ഉന്നത സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് അബ്ദുറഹ്മാൻ്റെ അൽത്താനിയുമായി ചർച്ച നടത്തി.

ഇറാൻ വിദേശകാര്യമന്ത്രി തുർക്കി, യുഎഇ വിദേശകാര്യമന്ത്രിമാരുമായും ചർച്ച നടത്തി. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 18,137 പേർ അറസ്റ്റിലായായെന്നാണ് യുഎസ് ആസ്ഥാനമായ ഹ്യുമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട്.