കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം പ്രസിഡന്റ് മുരളി കൃഷ്ണനും സംഘവും  ബിജെപി യിൽ ചേർന്നു; മന്ത്രി ജോർജ് കുര്യൻ കാവി ഷാൾ അണിയിച്ചു സ്വീകരിച്ചു

Spread the love

കോട്ടയം: കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം പ്രസിഡന്റും മുൻ ഗ്രാമ പഞ്ചായത്തു മെമ്പറുമായ മുരളി കൃഷ്ണനും സംഘവും കോൺഗ്രസിൽ നിന്നും രാജി വെച്ച് ബിജെപി യിൽ ചേർന്നു.

video
play-sharp-fill

ദേശസ്നേഹികൾക്ക്‌ കോൺഗ്രസിൽ പ്രവർത്തിക്കാൻ സാധിക്കാത്ത അവസ്ഥയാണെന്നും ബിജെപി മാത്രമാണ് നാടിന്റെ വികസനത്തിനുള്ള ഏക മാർഗമെന്നും കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ പുറത്തുവരാനുള്ള അവസരത്തിനുവേണ്ടി കാത്തിരിക്കുകയാണെന്നും മുരളീകൃഷ്ണൻ പറഞ്ഞു.

കേന്ദ്ര ഫിഷറീസ് -ന്യൂനപക്ഷ കാര്യാ മന്ത്രി ജോർജ് കുര്യൻ, മുരളികൃഷ്ണനെയും കൂട്ടരെയും കാവി ഷാൾ അണിയിച്ചു സ്വീകരിച്ചു. കേരളം അതിവേഗത്തിൽ ബിജെപി ഭരണത്തിലേക്ക് വരുമെന്നും , ജനങ്ങൾ നരേന്ദ്രമോദിയുടെ ഭരണം കേരളത്തിലുമുണ്ടാവണമെന്നു ആഗ്രഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ,കോൺഗ്രസിൽ നിന്നും രാജി വെച്ച് ദേശീയതയിലേക്കു വന്ന മുരളി കൃഷ്ണനെയും കൂട്ടരെയും അഭിനന്ദിച്ചു .

നിയോജകമണ്ഡലം സെക്രട്ടറി സുജിത അജേഷ് , തിരുവാർപ്പ് ബിജെപി പ്രസിഡന്റ് ജോജോ കായലോടി, ജോജോ കുര്യൻ, കെ ആർ വിജയകുമാർ , സുധിമോൾ മാവുങ്കാൽ,അനീഷ് കെ തമ്പി , രാജിമോൾ , ജിജി കട്ടത്തറ , അപർണ ധനേഷ് ,സോമലത വന്തോപ്പുംതറ ,സലിമോൻ തുണ്ടിയിൽ , ഷിനുമോൻ നൂറുപറചിറയിൽ ,പൊന്നപ്പൻ ഉഷസ് ,മായാ സനീഷ് , അഡ്വ .ശ്രീകുമാർ, സൂര്യകലാറാണി ,ഷിജോ വന്തോപ്പുംതറ ,ശിവരാമൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി .