ചിങ്ങവനം കരിമ്പിൽ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നിത്യ പൂജയ്ക്കായി സൂക്ഷിച്ചിരുന്ന ഓട്ട് പാത്രങ്ങൾ മോഷ്ടിച്ചു ; പ്രതിയെ പിടികൂടി ചിങ്ങവനം പൊലീസ്

Spread the love

കോട്ടയം : ചിങ്ങവനം കരിമ്പിൽ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ.

video
play-sharp-fill

പനച്ചിക്കാട് വെള്ളൂത്തുരുത്തി പുത്തൻപറമ്പിൽ വീട്ടിൽ  അനിൽകുമാർ കെ.കെ (58)യാണ് അറസ്റ്റിലായത്.

ജനുവരി അഞ്ചാം തീയതി പുലർച്ചെയാണ് മോഷണം നടന്നത്, വല്യമ്പലത്തിൽ നിത്യ പൂജയ്ക്കായി സൂക്ഷിച്ചിരുന്ന  നാലായിരം രൂപാ വില വരുന്ന ഒരു ഓട്ട് നിലവിളക്കും  ആയിരത്തിഅഞ്ഞൂറ് രൂപാ വീതം വിലവരുന്ന രണ്ട് ഓട്ട് വാൽക്കിണ്ടിയും ഉൾപ്പടെ എഴായിരം രൂപയുടെ വസ്തുക്കളാണ് ഇയാൾ മോഷ്ടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ ചിങ്ങവനം പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ഇയാളുടെ പേരിൽ മോഷണം, എൻ ഡി പി എസ്, പോക്സോ ഉൾപ്പടെ 23 ഓളം കേസുകൾ നിലവിലുണ്ട്, പ്രതിയെ കോടതിയിൽ ഹാജരാക്കി.