മാണി സി കാപ്പൻ തന്നെ വന്നു കണ്ടതായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സ്ഥിരീകരിച്ചു: നേതാക്കള്‍ തമ്മില്‍ കാണുമ്പോള്‍ രാഷ്ട്രീയം ചർച്ച ആകും: മാണി സി കാപ്പൻ വന്നപ്പോള്‍ സ്വാഭാവികമായും രാഷ്ട്രീയവും ചർച്ചയായി: എന്നാല്‍ അജണ്ട വച്ച്‌ ഒന്നും ചർച്ചയായിട്ടില്ലന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Spread the love

മലപ്പുറം: കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് എത്തിക്കാൻ ചുക്കാൻ പിടിക്കുന്നത് മുസ്ലിം ലീഗ് ആണെന്ന് ചർച്ചകളോട് പ്രതികരിച്ച്‌ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.
കേരള കോണ്‍ഗ്രസിനെ യുഡി എഫിലേക്ക് കൊണ്ട് വരാൻ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും, ആശയപരമായി യോജിക്കാൻ പറ്റുന്ന ആരുമായി യുഡിഎഫ് യോജിക്കുമെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. ആശയപരമായി യോജിക്കുന്ന ആരുമായും യോജിക്കാമെന്നത് വിശാല അർത്ഥത്തില്‍ പറഞ്ഞത് ആണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ‘അർദ്ധ സമ്മതത്തില്‍ ഒന്നും നടക്കില്ല’ എന്നും കുഞ്ഞാലികുട്ടി പറഞ്ഞു. ഫോർമുല വച്ചുള്ള ചർച്ച ആരുമായും ഉണ്ടായിട്ടില്ല. കൂടുതല്‍ കക്ഷികള്‍ യുഡിഎഫിലേക്ക് വരുന്ന ഒരു ട്രെൻഡ് ഉണ്ടാകുമെന്നും. എന്നാല്‍ ഇതുസംബന്ധിച്ച്‌ ഇപ്പോള്‍ അഭ്യൂഹങ്ങള്‍ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

video
play-sharp-fill

മാണി സി കാപ്പൻ വീട്ടില്‍ വന്നു സംസാരിച്ച കാര്യം കുഞ്ഞാലിക്കുട്ടി സ്ഥിരീകരിച്ചു. മാണി സി കാപ്പൻ വീട്ടില്‍ വന്നിരുന്നു. ഇതുവഴി പോകുമ്പോള്‍ വരാറുണ്ട്. അതുപോലെയാണ് ഇപ്പോഴും വന്നത്. നേതാക്കള്‍ തമ്മില്‍ കാണുമ്പോള്‍ രാഷ്ട്രീയം ചർച്ച ആകും. മാണി സി കാപ്പൻ വന്നപ്പോള്‍ സ്വാഭാവികമായും രാഷ്ട്രീയവും ചർച്ചയായി. എന്നാല്‍ അജണ്ട വച്ച്‌ ഒന്നും ചർച്ചയായിട്ടില്ല. മറ്റു കാര്യങ്ങള്‍ എല്ലാം അഭ്യൂഹം ആണ്. ബാക്കി ഒന്നും ഇപ്പോള്‍ പറയാനായിയിട്ടില്ല, കുറച്ചു കഴിയട്ടെ എന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി

അതേസമയം, കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്കോ എന്ന ചർച്ചകള്‍ക്ക് വ്യക്തത വരുത്തി കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി രംഗത്ത്. മുന്നണി മാറ്റത്തെക്കുറിച്ച്‌ തങ്ങള്‍ ചർച്ചകള്‍ ഒന്നും നടത്തുന്നില്ലെന്നും ആരാണ് ഇതില്‍ ചർച്ച നടത്തുന്നതെന്നും ജോസ് കെ മാണി ചോദിച്ചു. കേരള കോണ്‍ഗ്രസ് ഇടതുപക്ഷത്തിനൊപ്പം ഉറച്ചു നില്‍ക്കുമെന്നും കോട്ടയത്ത് മാധ്യമങ്ങളെ കണ്ട ജോസ് കെ മാണി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഎമ്മിന്റെ ചടങ്ങില്‍ ജോസ് കെ മാണി പങ്കെടുത്തില്ല എന്നത് വലിയ ചർച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു. ഇക്കാര്യത്തിലും ജോസ് കെ മാണി വ്യക്തത വരുത്തി. ‘ദുബായില്‍ പിതാവിന്റെ സുഹൃത്ത് ഐസിയുവില്‍ ചികിത്സയില്‍ കഴിയുകയാണ്. അദ്ദേഹത്തെ സന്ദർശിക്കാൻ കുടുംബവുമായി പോയതിനാല്‍ സിപിഎമ്മിന്റെ ചടങ്ങില്‍ പങ്കെടുക്കാൻ സാധിച്ചില്ല. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. കേരള കോണ്‍ഗ്രസിന്റെ മുഴുവൻ എംഎല്‍എമാരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. കേരള കോണ്‍ഗ്രസ് എവിടെയുണ്ടോ അവിടെ ഭരണമുണ്ടാവും.

കേരള കോണ്‍ഗ്രസ് ഇടതുപക്ഷത്തോടൊപ്പമാണ്. നിലപാട് ഉറച്ചതാണ്. അങ്ങോട്ടോ ഇങ്ങോട്ട് മാറിയോ എന്ന ചർച്ചകള്‍ക്ക് പ്രസക്തിയില്ല. എല്ലാ മുന്നണി യോഗങ്ങള്‍ക്കും ഞാൻ പങ്കെടുത്തിട്ടില്ല. പകരം പ്രതിനിധികളുണ്ടായിരുന്നു. ചർച്ചകള്‍ നടത്തേണ്ട ആവശ്യമില്ല. മുന്നണിയിലേയ്ക്ക് വരണം എന്ന് പലരും പറയുന്നുണ്ട്. ഞങ്ങള്‍ക്ക് അതിനുള്ള പ്രാധാന്യം ഉള്ളതുകൊണ്ടാണ്. രാഷ്ട്രീയ സംവിധാനങ്ങളില്‍ പലവിധ അഭിപ്രായങ്ങളുണ്ടാവും. എന്നാല്‍ അവസാന തീരുമാനം പാർട്ടിയുടേതായിരിക്കും’- എന്നാണ് ജോസ് കെ മാണി വ്യക്തമാക്കിയത്.