മലപ്പുറത്ത് ക്ഷേത്രത്തിൽ എഴുന്നെള്ളിപ്പിന് എത്തിച്ച ആന ചെരിഞ്ഞു

Spread the love

മലപ്പുറം: മലപ്പുറം വള്ളിക്കുന്നില്‍ നിറംകൈതക്കോട്ട അയ്യപ്പ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആന ചരിഞ്ഞു. ഗജേന്ദ്രൻ എന്ന ആനയാണ് ചരിഞ്ഞത്.

video
play-sharp-fill

ചൊവ്വാഴ്ച രാത്രിയോടെ ക്ഷേത്രത്തിലെത്തിച്ച ആന ഇന്ന് രാവിലെയാണ് ചരിഞ്ഞത്. ആന കുഴഞ്ഞു വീഴുകയായിരുന്നു. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആനയാണ് ഗജേന്ദ്രൻ. നിലവിൽ ക്ഷേത്ര വളപ്പിൽ തന്നെയാണ് ആനയുടെ ശരീരം.

പൊതുവേ ആനകൾ കുറവുള്ള മലബാർ ജില്ലകളിലെ ഉത്സവങ്ങളിൽ കൂടുതൽ ക്ഷേത്രങ്ങളും എഴുന്നെള്ളിപ്പിന് എത്തിച്ചിരുന്നത് ഗജേന്ദ്രനെയായായിരുന്നു. മരണകാരണം വ്യക്തമല്ല. വനംവകുപ്പിന്റെ നടപടികൾക്ക് ശേഷമായിരിക്കും സംസ്കാരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group